1470-490

മഴ കനത്താൽ ആദി ദേവിന് ശരണം ദുരിതാശ്വാസ ക്യാംപ്

കൊടകര ഗവ.എൽ പി സ്കൂളിൽ ക്യാംപിൽ എത്തിയ ആദിദേവ്

കൊടകര.

2018 – ലെ പ്രളയത്തിൽ വയലുർ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ ഒറ്റപ്പെട്ടു പോയ ഒൻപത്  മാസം പ്രായമുള്ള ആൺകുട്ടിയേയും, അമ്മയേയും വട്ടകയിലുരുത്തി വണ്ടിയുടെ അടുത്തേക്കെത്തിച്ച് കൊടകരയിലെ ഗവ.എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലെത്തിച്ച പഴയ കഥ ഇന്നും തുടർക്കഥയാവുന്നു.
മഴ കനത്ത്  കൊടകര കവിൽപ്പാടത്ത് വെള്ളം കയറിയാൽ അമ്മയുടെ വീട്ടിൽ താമസിക്കുന്ന ആദിദേവ് എന്ന നാലരവയസുകാരൻ്റെ കുടുംബമാണ് ഇന്നും ദുരിതാശ്വാസ ക്യാംപിൽ ആദ്യം എത്തുക . കൊടകര പഞ്ചായത്തിലെ താഴ്ന്ന പ്രദേശമായ ഒന്നാം വാർഡ് കാവിൽപ്പാടത്ത് വെള്ളം കയറിയാൽ ആദ്യം എത്തുന്നത് ആദിദേവിൻ്റെ വീട്ടിലാണ്. ഇപ്പോൾ കൊടകര ഗവ.എൽപി സ്കൂളിൽ എൽകെജിയിൽ പഠിക്കുന്ന നാലരവയസുകാരനായ ആദിദേവ് 2018 ൽ അച്ഛൻ വിമലിൻ്റെ വീടായ നെല്ലായി വയലൂരിലായിരുന്നു .പ്രളയ സമയത്ത്  9 മാസം പ്രായമുള്ള മകൻ ആദിദേവും അമ്മ അനഘയും വീട്ടിൽ ഒറ്റപ്പെട്ടു പോയി. സ്വന്തം വീടിനേയും, വീട്ടുകാരേയും മറന്ന്   പ്രളയത്തിലകപ്പെട്ട മറ്റുള്ളവരെ രക്ഷിക്കുന്നതിനായി അനഘയുടെ ഭർത്താവ് വിമൽ പോയപ്പോൾ സ്വന്തം വീട്ടിൽ വെള്ളം കയറുകയായിരുന്നു. അന്ന് കൊടകര എൽപി സ്കൂളിലെ ക്യാംപിൽ വെച്ച് അനഘയുടെ അമ്മ രുഗ്മണിയാണ് വയലൂരിലെ വീട്ടിൽ താമസിക്കുന്ന മകളെയും കുഞ്ഞിനേയും പറ്റി അന്നത്തെ കൊടകര  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന അമ്പിളി സോമനെ വിവരമറിയച്ചത്.
ഉടൻ രക്ഷാപ്രവർത്തകരായ സൂരജ്, സജയൻ ഞാറയ്ക്കൽ, ലിന്റേഷ്, റീസൺ, കൊടിയത്ത് സുകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ വയലൂരിലെത്തി അനഘയെയും മകൻ ആദിദേവിനെയും വട്ടകയിൽ ഇരുത്തി കരയ്ക്കത്തിച്ച് കൊടകരയിലെ ക്യാംപിൽ കൊണ്ടുവന്നത്.
തുടർന്നുള്ള വർഷങ്ങളിൽ മഴ കനത്ത് പെയ്താൽ ആദിദേവിന്റെ വീട്ടിൽ വെള്ളം കയറുന്നതോടെ ക്യാംപിലാവും ആദി .
തുടർച്ചയായി അഞ്ച് വർഷവും ആദി ദേവ്
ദുരിതാശ്വാസ ക്യാംപി
എത്തി.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223