1470-490

സ്വാഗത സംഘം രൂപീകരണ യോഗം ഗുരുപ്രസാദ് സ്വാമികൾ ഉൽഘാനം ചെയ്തു

ഗുരുപ്രസാദ് സ്വാമികൾ സ്വാഗത സംഘം രൂപീകരണ യോഗം ഉൽഘാനം ചെയ്യുന്നു

തലശ്ശേരി: ആധുനീക കേരളത്തിൻ്റെ പിതാവായ ശ്രീ നാരായണ ഗുരു സ്പർശിക്കാത്ത ഒരു വിഷയവും ഈ മണ്ണിലില്ലെന്നും, ഗുരുവിൻ്റെ വാങ്മയ ചിത്രങ്ങളായ കൃതികൾ ഉൾക്കൊള്ളാതെ നമുക്ക് ഗുരുവിനെ തിരിച്ചറിയാനാവില്ലെന്നും ഗുരുപ്രസാദ് സ്വാമികൾ അഭിപ്രായപ്പെട്ടു.
എല്ലാ മതങ്ങളുടേയും സാരമൊന്നാണെന്ന് ലോകത്തോട് വിളംബരം ചെയ്ത ഗുരു തന്നെയാണ് ശിവഗിരിയിൽ എല്ലാ മതസ്ഥരുടേയും വിശുദ്ധ ഗ്രന്ഥങ്ങൾ പഠിപ്പിക്കാനുള്ള പാഠശാലയും പണിതത്. ഇത്തരത്തിൽ ലോകത്തുള്ള ഏക വിദ്യാസ്ഥാപനവും ശിവഗിരിയിൽ മാത്രമാണ്. ഗുരുദർശനങ്ങൾ അണികളെ പഠിപ്പിക്കാൻ രാഷ്ട്രീയ പാർടികൾ സന്നദ്ധമായാൽ, അക്രമങ്ങളും, വിധ്വംസക പ്രവർത്തനങ്ങളും നാട്ടിൽ ഇല്ലാതാവുമെന്ന് സ്വാമികൾ ചൂണ്ടിക്കാട്ടി. ഗുരുധർമ്മത്തിന് പ്രാമുഖ്യം നൽകി, ഒരു മനസ്സും ഒരു ശരീരവുമായി വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് ഒന്നിച്ച് മുന്നോട്ട് പോകാനാവണം. അതിനുള്ള അവസരം കൂടിയാണിത്.
തലശ്ശേരി ജഗന്നാഥ ക്ഷേത്രസന്നിധിയിൽ ശിവഗിരി തീർത്ഥാടനത്തിൻ്റെ നവതി ആഘോഷങ്ങളുടേയും, മത മഹാ പാഠശാലയുടെ കനക ജൂബിലി ആഘോഷങ്ങളുടേയും സ്വാഗത സംഘം രൂപീകരണ യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമികൾ ‘
ജൂൺ 4, 5 തിയ്യതികളിൽ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ നടക്കുന്ന ആഘോഷ പരിപാടികളുടെ ഉൽഘാടന വേദിയിൽ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ,മുഖ്യമന്ത്രി പിണറായി വിജയൻ ,തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും. ഗുരു സന്ദേശ പ്രചാരണം മുൻനിർത്തി ഭാരത യാത്ര നടത്താൻ ആലോചിച്ചിട്ടുണ്ട്.ശിവഗിരിയിൽ നിന്ന് തുടങ്ങി കന്യാകുമാരി തൊട്ട് കാശ്മീർ വരെയും തിരിച്ച് കുദ്രോളിയിൽ നിന്ന് രഥയാത്രയായി കേരളത്തിലുടനീളവും സഞ്ചരിക്കുന്നതാവും ഈ യാത്ര’ ചരിത്രത്തിൻ്റെ ഭാഗമാകുന്ന പരിപാടികളാണ് നടക്കാനിരിക്കുന്നതെന്ന് സ്വാമികൾ വിശദീകരിച്ചു.
യോഗത്തിൽ വിശാലാനന്ദ സ്വാമികൾ അദ്ധ്യക്ഷനായി. ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ.സത്യൻ, ടി.കെ.രാജേന്ദ്രൻ,
പി.എൻ.ബാബു,എ.പി.പ്രേംനാഥ്, കെ.പി.പവിത്രൻ, മോഹനൻ പൊന്നമ്പത്ത്, സി.പി.അജയകുമാർ, അഡ്വ: കെ.അജിത് കുമാർ, രാമനാഥൻ, പി.വി.ചന്ദ്രൻ സംസാരിച്ചു.
രവീന്ദ്രൻ പൊയിലുർ സ്വാഗതവും സി. ഗോപാലൻ നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223