ഓമനിച്ചു വളർത്തിയ കാർകൂന്തൽ കാൻസർ രോഗികൾക്ക് പകത്തു നൽകി റിഹാന ഫാത്തിമ

തിരൂർ: ഇക്കാലമെത്രയും താൻ ഓമനിച്ചു വളർത്തിയ കാർകൂന്തൽ കാൻസർ രോഗികൾക്ക് പകത്തു നൽകി റിഹാന ഫാത്തിമ. മാധ്യമ പ്രവർത്തകനും തിരുന്നാവായ സ്വദേശിയുമായ ഖമറുൽ ഇസ് ലാമിൻ്റെയും തിരൂർ കോട്ട് ഇല്ലത്തുപ്പാടം അതിയത്തിൽ ജംഷീനയുടെയും മകളാണ് 11 വയസുകാരിയായ റിഹാന. തൻ്റെ ഏറെ കാലത്തെ സ്വപ്നം പൂവണിഞ്ഞതിൻ്റെ സന്തോഷത്തിലാ ഈ കൊച്ചു മിടുക്കി. ചെമ്പ്ര എൽ.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. മുറിച്ചെടുത്ത തൻ്റെ തലമുടി കാൻസർ രോഗികൾക്ക് നൽകുന്നതിന് മലയാളം ചാരിറ്റിക്ക് റിഹാന ഫാത്തിമ ഇന്നലെ കൈമാറി. ചാരിറ്റി പ്രസിഡൻ്റ് സി.പി അബ്ദുല്ലക്കുട്ടി, കോർഡിനേറ്റർ ഷെമീർ എന്നിവർ ചേർന്ന് കുട്ടിയിൽ നിന്നും തലമുടി ഏറ്റുവാങ്ങി.
Comments are closed.