1470-490

അരീക്കോട് അഖിലേന്ത്യാ സെവൻസ് ടൂർണമെൻറ് സംഘാടകസമിതി അംഗങ്ങളെ
ആദരിച്ചു.

അരീക്കോട്: അരീക്കോട് ടൗൺ ടീം സംഘടിപ്പിച്ച ജനകീയ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ സംഘാടകസമിതി അംഗങ്ങളെ
ആദരിച്ചു. ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ പി.കെ ബഷീർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
ഫെബ്രുവരി 27 മുതൽ മാർച്ച് അവസാനം
വരെയാണ് അരീക്കോട് പഞ്ചായത്ത് ബാപ്പു സാഹിബ് സ്റ്റേഡിയത്തിൽ കുഞ്ഞിമാൻ
മെമ്മോറിയൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് നടന്നിരുന്നത്.
നീണ്ട പതിനാല് വർഷങ്ങൾക്കു ശേഷമാണ് അരീക്കോട് ഒരു അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് നടക്കുന്നത്. അതുകൊണ്ടുതന്നെ സംഘാടന മികവുകൊണ്ട് നിരവധി ഫുട്ബോൾ ആരാധകരെ മൈതാനത്തേക്ക് എത്തിക്കാൻ കഴിഞ്ഞത്
ടൂർണമെൻറ് വൻ വിജയമാക്കി തീർക്കാൻ ടൂർണമെൻറ് കമ്മിറ്റിക്ക് സാധിച്ചു.

നിലവിലുള്ള അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിലവിലെ സ്ഥിതി ഉടൻ തന്നെ പരിഹരിച്ച് കായിക താരങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ആക്കി മാറ്റും എന്നും പി കെ ബഷീർ പറഞ്ഞു.
ചടങ്ങിൽ ടൂർണമെൻറ് കമ്മിറ്റിയിലെ മികച്ച സംഘാടകർക്കുള്ള ഉപഹാരങ്ങളും എം.എൽ.എ വിതരണം ചെയ്തു
അരീക്കോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
സി സുഹുദ്‌ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
അരീക്കോട് എസ്.എച്ച്.ഒ സി.വി ലൈജുമോൻ,
പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗം നൗഷർ കല്ലട, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗം ഷിബിൻലാൽ,
ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് നാണി
ടൂർണ്ണമെൻ്റ് കമ്മിറ്റി കൺവീനർ എം. സുൽഫീക്കർ, സി.ടി മുനീർബാബു,
റഹ്മത്ത് കോട്ട, ലാല, മുൻ ഫുട്ബോൾ താരങ്ങളായ ഹമീദ് ഹാജി, കെ.വി അബുട്ടി എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223