1470-490

മാഹി എം എൽ എ യുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഐ ഡി നിർമ്മിച്ച്‌ തട്ടിപ്പ്

മാഹി എം എൽ എ യുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഐ ഡി നിർമ്മിക്കുകയും മാഹിയിലെയും പുതുശ്ശേരി യിലെയും പല ഉയർന്ന ഉദ്യോഗസ്ഥർക്കും എംഎൽഎ അയക്കുന്നു എന്ന വ്യാജേന ആമസോൺ പെയ് ഗിഫ്റ്റ് വൗച്ചർ റീചാർജ് ചെയ്യാൻ അഭ്യർത്ഥിച്ചു കൊണ്ടുള്ള വാട്സ്ആപ് സന്ദേശം അയക്കുകയും ചെയ്ത ഓൺലൈൻ പണ തട്ടിപ്പുകാരെ ഉടൻ പിടി കൂടണം.മുൻപും പല ഉന്നത ഉദ്യോഗസ്ഥരുടെയും പേരിൽ ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ വാട്ട്സ്ആപ് മുഖേന പ്രചരി പ്പിക്കപ്പെടികയും പലരും കബളിക്കപെടുകയും ചെയ്തിട്ടുണ്ട്.ഓൺലൈൻ മുഖേന പണം അപഹരി ക്കുന്ന ഇത്തരം സംഘ ങ്ങളെ കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും.എംഎൽഎ യുടെ പേര് ദുരുപയോഗം ചെയ്ത് ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്ന ഇത്തരം പണ അപഹരണ സംഘങ്ങൾക്കെതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണം എന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് സോഷ്യൽ മീഡിയ കോഡിനേറ്റർ മുഹമ്മദ് മുബാഷ്,
പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223