1470-490

പാവറട്ടി തീർത്ഥ കേന്ദ്രത്തിൽ എട്ടാമിടതിരുന്നാൾ ആഘോഷിച്ചു

സെന്റ് ജോസഫ്സ് തീർത്ഥ കേന്ദ്രത്തിൽ എട്ടാമിടതിരുന്നാൾ ആഘോഷിച്ചു. ആഘോഷമായ എട്ടാമിടതിരുനാൾ കുർബാനയ്ക്ക് അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര മുഖ്യ കാർമികത്വം വഹിച്ചു. റവ.ഫാ. ജിബിൻ താഴേക്കാടൻ വചന സന്ദേശം നൽകി. ആഘോഷമായ ദിവ്യബലിയെ തുടർന്ന് ഭണ്ഡാരമെണ്ണൽ ശുശ്രൂഷ നടന്നു. വൈകീട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള വള എഴുന്നള്ളിപ്പ് തീർത്ഥകേന്ദ്രത്തിലെത്തി സമാപിച്ചു. രാത്രി ഏഴിനുള്ള ദിവ്യബലിയെ തുടർന്ന് തെക്ക് സൗഹൃദ വേദിയുടെ നേത്യത്വത്തിൽ രാഗ ദീപം മുണ്ടത്തിക്കോടും, ന്യൂ സംഗീത് തിരൂരും തമ്മിലുള്ള ബാന്റ് വാദ്യ മത്സരം അരങ്ങേറും. തീർത്ഥകേന്ദ്രം റെക്ടർ റവ.ഫാ.ജോൺസൺ ഐനിക്കൽ , ഫാ. ഷിന്റോ മാറോക്കി , റവ.ഫാ. ഹേഡ്‌ലി നീലങ്കാവിൽ , ട്രസ്റ്റിമാരായ വി.എസ്.സെബി, ഒ.ജെ. ജസ്റ്റിൻ, ലെസ്ലി ജോസഫ് , ജോയ് എ.ജെ എന്നിവർ തിരുന്നാൾ കർമ്മങ്ങൾക്കും , മറ്റു പരിപാടികൾക്കും നേത്യത്വം നൽകി

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223