1470-490

അരുമയായ ലിയോ വീടു വിട്ട് സങ്കട കടലിൽ  ഒമ്പതാം ക്ലാസുകാരി

തലശേരി: അരുമയായ ലിയോ അപ്രതീക്ഷിതമായി വീടു വിട്ടിറങ്ങി. സങ്കടക്കടലിൽ ലിയോയുടെ തിരിച്ചു വരവിനായി പ്രാർത്ഥിച്ചു കൊണ്ട് ആദിത്യ എന്ന ഒമ്പതാം ക്ലാസുകാരി ഒരോ ദിനവും തള്ളി നീക്കുന്നു.സിനിമ നിർമ്മാതാവും കോൺട്രാക്ടറുമായ പുന്നോൽ താഴെവയൽ, ,ആദിത്യത്തിൽ ടി എം, പ്രദീപന്റെ വീട്ടിലെ  വളർത്തു പൂച്ചയായ ലിയോയെന്ന പേർഷ്യൻ ഇനത്തിൽ പെട്ട പച്ചയായാണ് മെയ്‌ 11 മുതൽ കാണാതായത്. പ്രദീപന്റെ മകൾ  ആദിത്യയുടെ നിഴലായിരുന്നു കഴിഞ്ഞ ഒന്നര വർഷമായിട്ട് ലിയോ. ഒന്നര മാസം പ്രായമുള്ളപ്പോഴാണ് ലിയോ പ്രദീപന്റെ വീട്ടിലെത്തിയത്.
അതിരാവിലെ വാതിലിൽ തട്ടിയും കാൽപ്പാദത്തിൽ തലോടി  ആദിത്യയെ
വിളിച്ചുന്നേൽപ്പിച്ചും ആദിത്യയുടെ കയ്യിൽ നിന്നും ഭക്ഷണം വാങ്ങി കഴിപ്പിച്ചും
 നിഴൽ പോലെ കൂടെ നടന്നും രാത്രി കിടപ്പുമുറിയിൽ വരെ അനുഗമിച്ചും  ലിയോ എന്ന ഒന്നര വയസ്കാരി പൂച്ചയുടെ ആദിത്യക്കൊപ്പമുണ്ടായിരുന്നു. 
വീട്ടിൽ അരുമയായി വളർന്ന മഞ്ഞകലർന്ന തവിട്ടു നിറത്തിൽ ഉള്ള ലിയോയെ കാണാതായതു മുതൽ പ്രദീപനും കുടുംബവും അയൽവാസികളും ലിയോയെ കണ്ടെത്താനുള്ള  
ശ്രമത്തിലാണ്. പോലീസിന്റെ സഹായവും ഈ കുടുംബം തേടിയിട്ടുണ്ട്. ഇതിനിടയിൽ ലിയോയെ
ഇരു ചക്ര വാഹനത്തിൽ കടത്തി കൊണ്ടു പോയതായുള്ള വിവരവും പുറത്തു വന്നിട്ടുണ്ട്.  തികച്ചും വ്യത്യസ്ത നിറമുള്ള ഈ പൂച്ച ആരെയും ആകർഷിക്കും. ലിയോയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആദിത്യയും കുടുംബാംഗങ്ങളും :
പൂച്ചയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9846239860
9961936071 ഫോൺ നമ്പറിൽ അറിയിക്കണമെന്ന്  ആദിത്യയുടെ അഭ്യർത്ഥനയും മാധ്യമ ഓഫീസുകളിൽ എത്തിയിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689