1470-490

തെളിനീരൊഴുകട്ടെ,നവകേരളം
ജലസഭ..ജല നടത്തം..
ജലാശയ ശുചീകരണം
കൊരട്ടി പഞ്ചായത്ത്തല ഉദ്ഘാടനം

കൊരട്ടി. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ഉള്ള കൊരട്ടി പഞ്ചായത്ത്തല ജല നടത്തവും, ജലാശയ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം പൊങ്ങം പെരുംങ്കുളം ശുചീകരിച്ച് ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജു നിർവ്വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. നൈപുണ്യ കോളേജ് പ്രിൻസിപ്പൽ റവ.ഫാ.പോൾ കൈത്തോട്ടുങ്കൽ മുഖ്യാഥിതിയായിരുന്നു.
പൊങ്ങം നൈപുണ്യ കോളേജിലെ 100 വിദ്യാർത്ഥികൾ അവരുടെ സാമൂഹ്യ സേവനത്തിൻ്റെ ഭാഗമായി ഈ കുളം ഏറ്റെടുക്കുകയാണ് എന്ന് പ്രഖ്യാപിച്ചു.മാലിന്യം കൊണ്ടും, കയ്യേറ്റം കൊണ്ടും നഷ്ട്ടപ്പെട്ടുപ്പോയ ജലാശയങ്ങളുടെ വീണ്ടെടുപ്പ്, പഞ്ചായത്തിൽ ഒരു വാർഡിൽ 4 സ്ഥലങ്ങളിൽ ജലഗുണനിലവാര പരിശോധന, തോടുകളുടെ നവീകരണം എന്നിവയാണ് ഈ പദ്ധതിയുടെ ഭാഗമായി കൊരട്ടി പഞ്ചായത്തിൽ സംഘടിപ്പിച്ചിട്ടുള്ളത്.തുടർന്ന് മുടപ്പുഴ ഡാംമിൻ്റെ ശുചീകരണവും നടത്തും.ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ വർഗ്ഗീസ് പയ്യപ്പിള്ളി, ജിസി പോൾ, ലിജോ ജോസ്, റെയ്മോൾ ജോസ്, ജെയ്നി ജോഷി, പോൾസി പോൾ പഞ്ചായത്ത് സെക്രട്ടറി സി.എൻ.ഷിനിൽ എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223