1470-490

യു എച്ച് സിദ്ധീഖിന്റെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ യു എച്ച് സിദ്ധീഖി (എച്ച് അബൂബക്കര്‍) ന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ അനുശോചിച്ചു. കായിക വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പ്രാഗല്‍ഭ്യം തെളിയിച്ച സിദ്ധീഖ് നിരവധി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്. മുല്ലപ്പെരിയാര്‍, കണികാ പരീക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ ഒട്ടേറെ ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ വെളിച്ചം കണ്ടത് അദ്ദേഹത്തിന്റെ തൂലികയിലൂടെയാണ്. കായിക മേഖലയുമായി ബന്ധപ്പെട്ട നിരവധി അഴിമതി കഥകള്‍ അദ്ദേഹം പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. സ്വന്തം പരിശ്രമം കൊണ്ട് ചുരുങ്ങിയ കാലത്തിനുളളില്‍ മലയാള മാധ്യമ രംഗത്ത് തന്റേതായ ഇടം നേടിയ വ്യക്തിത്വമായിരുന്നു യു എച്ച് സിദ്ധീഖ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടുംബക്കാര്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവരുടേയും ദു:ഖത്തില്‍ പങ്ക് ചേരുന്നതായും പി കെ ഉസ്മാന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270