1470-490

പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

കണ്ണൂർ: പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ യുവ ജനതാദൾ എസ് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ജനതാദൾ (എസ്) ജില്ലാ പ്രസിഡണ്ട് കെ. മനോജ് ധർണ്ണ ഉദ്ഘാടനം ചെയ്തു.

യുവജനതാദൾ എസ് സംസ്ഥാന പ്രസിഡണ്ട് കെ.ടി.രാഗേഷ് അധ്യക്ഷത വഹിച്ചു. യുവജനതാദൾ എസ് ജില്ലാ പ്രസിഡണ്ട് പി.പി.രാജേഷ് സ്വാഗതം പറഞ്ഞു.

ജനതാദൾ എസ് സംസ്ഥാന കമ്മിറ്റി അംഗം സുഭാഷ് അയ്യോത്ത് ,രാഗേഷ് മന്ദബേത്ത് , ജനതാദൾ എസ് കല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് സന്തോഷ് സി.ബി.കെ, കെ. പ്രഭു, വിഷ്ണു കൂത്തുപറമ്പ, തുടങ്ങിയവർ സംസാരിച്ചു. യുവജനതാദൾ ജില്ലാ സെക്രട്ടറി സെബാസ്റ്റ്യൻ മൈക്കിൾ നന്ദി പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689