1470-490

റെയില്‍വേ ഗേറ്റ് തകര്‍ത്ത ഡ്രൈവര്‍ നഷ്ടപരിഹാരം നൽകണം


തലശേരി
കൊടുവള്ളി റെയില്‍വേ ഗേറ്റ് തകര്‍ത്ത സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്ക് നഷ്ടപരിഹാരം റെയില്‍വേ ചുമത്തി. നാമക്കല്‍ സ്വദേശി ശരണ്‍ രാജിനാണ് റെയില്‍വേ നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ ഉത്തരവിട്ടത്. കഴിഞ്ഞദിവസമായിരുന്നു  ടവറിന്റെ സാമഗ്രികളുമായി പോകുകയായിരുന്ന ലോറി കയറ്റത്തില്‍ നിന്ന് നിയന്ത്രണം വിട്ട് റെയില്‍വേ ഗേറ്റ് തകര്‍ത്തതത്. മണിക്കൂറുകളോളം ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങിയിരുന്നു. റെയില്‍വേ ഗേറ്റ് തകര്‍ത്തതിനു 48,000 രൂപയും ട്രെയിനുകള്‍ വൈകിപ്പിച്ചതിനു 1,30000 രൂപയുമാണ് പിഴയായി ഈടാക്കിയത്. ഇതില്‍ 48,000 രൂപ ലോറി ഡ്രൈവര്‍ കെട്ടിവച്ചു. ബാക്കി തുക നല്‍കാന്‍ സമയവും ചോദിച്ചു. ഒരു മണിക്കൂറുകളിലേറെ  മംഗളൂരു, കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി പാളത്തില്‍ പിടിച്ചിട്ടിരന്നു. മംഗലാപുരത്തേക്ക് പോകുന്ന ട്രെയിനുകളും  പിടിച്ചിട്ടു. ഏറെ നേരം ഇതുവഴിയുള്ള വാഹന ഗതാഗതം സ്തംഭിച്ചിരുന്നു. കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ചായിരുന്നു ലോറി നീക്കം ചെയ്തത്. നഷ്ടപരിഹാര തുക അടച്ചെങ്കിൽ മാത്രമെ ലോറി വിട്ടു കൊടുക്കുകയുള്ളു. റെയിൽവേ ഇഞ്ചിനിയറിംഗ് വിഭാഗമാണ് നഷ്ടപരിഹാരം തുക കണക്കാക്കിയത്

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689