1470-490

ചരമം

കെ.എം.ബാലൻ

ന്യൂമാഹി: ധർമ്മടം പോലീസ് സ്റ്റേഷന് സമീപം സൗപർണ്ണികയിൽ (കൊയ്യോട്ട് മാണിക്കോത്ത്) കെ.എം. ബാലൻ (80) അബുദാബിയിലെ മുസഫയിൽ അന്തരിച്ചു. ദീർഘകാലം സലാലയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. പുന്നോൽ കുറിച്ചിയിൽ റെയിൽവെ ഗെയിറ്റ് – കരീക്കുന്ന് റോഡിൽ മഹേഷ് സ്റ്റോറിന് സമീപം പരേതരായ  കൊയ്യോട്ട് മാണിക്കോത്ത് കൊറമ്പൻ്റെയും ചെറിയ പൊന്നമ്പത്ത് നുറുമ്പിൻ്റെയും മകനാണ്. ഭാര്യ: കെ.എം.സുമ ബാലൻ (ധർമ്മടം). മകൾ : സബിന ബാലൻ (അധ്യാപിക, അബുദാബി). മരുമകൻ: അതുൽ പ്രഭാകരൻ, അസി. വൈസ് പ്രസിഡൻ്റ് ഇൻഡസ് ഇൻഡ് ബാങ്ക്, അബുദാബി). സഹോദരങ്ങൾ: എൻ.വി.രാധ, എൻ.വി.ശാന്ത, പരേതരായ എൻ.വി. കൃഷ്ണൻ, എൻ.വി.വാസുദേവൻ.സംസ്കാരം: അബുദാബിയിൽ. 

Comments are closed.