1470-490

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് AILU വനിതാ സബ് കമ്മിറ്റി ചാലക്കുടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 08/03/2022 തീയതിയിൽ ചാലക്കുടി കോടതി പരിസരത്തു വച്ചു വനിതാ ദിനാചരണം നടത്തി

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് AILU വനിതാ സബ് കമ്മിറ്റി ചാലക്കുടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 08/03/2022 തീയതിയിൽ ചാലക്കുടി കോടതി പരിസരത്തു വച്ചു വനിതാ ദിനാചരണം നടത്തി. പ്രസ്തുത പരിപാടിയിൽ AILU വനിതാ സബ് കമ്മിറ്റി ചാലക്കുടി യൂണിറ്റ് പ്രസിഡന്റ് അഡ്വ. ആർ. ജയതി സ്വാഗതം ആശംസിച്ചു. മുഖ്യ അതിഥികളായി ചാലക്കുടി JFCM മജിസ്‌ട്രേറ്റ് സുനിൽ ബെർക്മെൻസ് വർക്കി അവർകളും ചാലക്കുടി മുൻസിഫ്- മജിസ്‌ട്രേറ്റ് തരിയച്ചൻ എം. ടി. അവർകളും പങ്കെടുത്ത് സംസാരിക്കുകയുണ്ടായി. ചാലക്കുടി ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. എം. ഡി. ഷാജു, AILU വനിതാ സബ് കമ്മിറ്റി ചാലക്കുടി യൂണിറ്റ് സെക്രട്ടറി അഡ്വ. ജീന എ. സി. എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. തദവസരത്തിൽ അഡ്വ. അനഘ ജി. വിഷ്ണുപ്രിയ കനൽപൊട്ട് എന്ന കവിത ആലപിച്ചു. അഡ്വ. സന്ധ്യ സന്തോഷ്‌ നന്ദി രേഖപ്പെടുത്തി.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689