1470-490

യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ്, കൃപേഷ്, ശരത്ത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു


ഗുരുവായൂർ : യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷികളായ ഷുഹൈബ്, കൃപേഷ്, ശരത്ത് ലാൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. നിയോജക മണ്ഡലം പ്രസിഡൻ്റ് നിഖിൽ ജി കൃഷ്ണൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് രഞ്ജിത്ത് പാലിയത്ത് അധ്യക്ഷനായി. കൗൺസിലി സി.എസ്. സൂരജ്,
നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് വി.എസ്‌. നവനീത്, നിയോജക മണ്ഡലം സെക്രട്ടറിമാരായ എ.കെ. ഷൈമിൽ, പി.എം. മിഥുൻ, കോൺഗ്രസ്സ് സേവാദൾ മണ്ഡലം പ്രസിഡൻ്റ് കൃഷ്ണപ്രസാദ് അടിക്കൂറ്റിൽ, യൂത്ത് കോൺഗ്രസ് നേതാക്കളായ ആർ.വി. ഹിലാൽ, ജോയൽ കാരക്കാട്, നിഥിൻ, ശ്രീനാഥ് പൈ, വിഷ്ണു റെജി, നന്ദു റെജി എന്നിവർ സംസാരിച്ചു.

Comments are closed.