1470-490

ആർ. എസ്. എസ്സിനെ വിമർശിക്കുന്നവരെ ഭയപ്പെടുത്താനുള്ള സി.പി. എം. സർക്കാർ നീക്കത്തെ ഭേദിക്കും

തിരുവന്തപുരം: ആര്‍എസ്എസ്സിനെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ കള്ളക്കേസെടുത്തും ജാമ്യം നിഷേധിച്ചും ജനാധിപത്യ സമൂഹത്തെ ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള സിപിഎം സര്‍ക്കാര്‍ നീക്കം വ്യാമോഹം മാത്രമാണെന്നും അതിനെ ഭേദിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ആര്‍എസ്എസ്സിനെ വിമര്‍ശിക്കുന്നത് ക്രിമിനല്‍ കുറ്റമായി കാണുന്ന ആഭ്യന്തര വകുപ്പിന്റെ സമീപനം അപായ സൂചനയാണ് നല്‍കുന്നത്. വംശഹത്യയെ പ്രത്യയശാസ്ത്രമായി കാണുന്ന മാനവിക വിരുദ്ധമായ ആര്‍എസ്എസ് ആശയത്തെ എതിര്‍ക്കുക എന്നത് പൗരന്റെ പ്രഥമ ഉത്തരവാദിത്വമാണ്. ഇത്തനം വിമര്‍ശനത്തിന്റെ പേരില്‍ മാത്രം കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 95 ഓളം കേസുകളാണ് എടുത്തിരിക്കുന്നത്. 37 പേരെ അറസ്റ്റുചെയ്തു. പലരും റിമാന്റിലാണ്. മുഖ്യമന്ത്രിയും സംഘപരിവാര നേതൃത്വങ്ങളും തമ്മിലുണ്ടാക്കിയ ആത്മബന്ധത്തിന്റെ പേരില്‍ കേരളം വലിയ വില നല്‍കേണ്ടി വന്നിരിക്കുകയാണ്. ബുള്ളി ബായ് എന്ന ആപ്പിലൂടെ പൊതുപ്രവര്‍ത്തകരായ മുസ്ലിം വനിതകളെ വില്‍പ്പനയ്ക്ക് വെച്ച കേസില്‍ ശിവസേന ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ പോലീസ് പ്രതികളെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അറസ്റ്റുചെയ്യുമ്പോഴും കേരളാ പോലീസിന് നല്‍കിയ പരാതികള്‍ അവണിക്കുകയാണുണ്ടായത്. പൊതുപ്രവര്‍ത്തകരായ ഇത്തരം വനിതകളുടെ പരാതി കേള്‍ക്കാന്‍ പോലും തയ്യാറാവാത്ത മുഖ്യമന്ത്രി ചില സാമൂഹിക വിഭാഗങ്ങളോട് അസഹിഷ്ണുതയാണ് പ്രകടമാക്കുന്നത്. കേരളത്തില്‍ നാഥനില്ലാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. ആഭ്യന്തരവകുപ്പ് സമ്പൂര്‍ണ പരാജയമാണ്. ആഭ്യന്തര വകുപ്പിനെക്കുറിച്ച് ആര്‍എസ്എസ് അല്ലാത്തവര്‍ക്കെല്ലാം ആക്ഷേപമാണുള്ളത്. സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ പരാജയം അണികള്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്ത് പൊതുസമൂഹം സുരക്ഷിതത്വമില്ലാത്ത അവസ്ഥയിലായിട്ടും മുഖ്യമന്ത്രി മൗനത്തിലാണ്. മുഖ്യമന്ത്രിയുടെ മൗനം റാവുവിനെയാണ് അനുസ്മരിപ്പിക്കുന്നതെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,131,822Deaths: 524,323