1470-490

താരൻ ഇനി പമ്പ കടക്കും

കേശ പരിചരണ ഉത്പന്ന വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് കെപി നമ്പൂതിരീസ്


തൃശൂര്‍:  പ്രമുഖ ആയുര്‍വേദ ഉല്‍പന്ന നിര്‍മാതാവായ കെപി നമ്പൂതിരീസ് ആയുര്‍വേദ കേശ പരിചരണ വിഭാഗത്തിലെ സാന്നിധ്യം ശക്തമാക്കാന്‍ ഒരുങ്ങുന്നു.   കെപി നമ്പൂതിരീസ് ആയുര്‍വേദിക് ഹെയര്‍ കെയര്‍ ഷാംപ്പൂ, കെപി നമ്പൂതിരീസ് ആയുര്‍വേദിക് ആന്റി ഡാന്‍ഡ്രഫ് ഷാംപ്പൂ എന്നീ രണ്ട് ഉത്പ്പന്നങ്ങൾ വിപണിയിറക്കി.ആയുര്‍വേദ ഷാംപ്പൂക്കള്‍ക്കും കെപി നമ്പൂതിരീസ് ചെമ്പരുത്തി താളി എന്ന നൂതന ഹെയര്‍ ക്ലെന്‍സറിനും വിപണിയില്‍ മികച്ച സ്വീകാര്യതയാണുള്ളത്. 
കേരളത്തിലെ വീടുകളില്‍ പരമ്പരാഗതമായി തയ്യാറാക്കുന്ന ചെമ്പരുത്തി താളിയെ അടിസ്ഥാനമാക്കി കേശ പരിചരണത്തിനുള്ള കൂടുതല്‍ ചേരുവകള്‍ ചേര്‍ത്താണ് കെപി നമ്പൂതിരീസിന്റെ ചെമ്പരുത്തി താളി തയ്യാറാക്കുന്നത്. കൃത്യമായ ഗുണനിലവാര നിയന്ത്രണങ്ങളോടെയും നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയും മികച്ച ചേരുവകള്‍ ഉപയോഗിച്ച് സ്വന്തം ഫാക്ടറികളിലാണ് മൂന്ന് ഉത്പന്നങ്ങളും തയ്യാറാക്കിയിരിക്കുന്നത്.  
ആകര്‍ഷകമായ പുതിയ പാക്കിങ്ങില്‍ എത്തുന്ന ഉത്പന്നങ്ങള്‍ ഇപ്പോള്‍ റീട്ടെയ്ല്‍ സ്റ്റോറുകളിലും ഓണ്‍ലൈനിലും ലഭ്യമാണ്. 
ആയുര്‍വേദ ഹെര്‍ബല്‍ പേഴ്‌സണല്‍ കെയര്‍ ബ്രാന്‍ഡ് എന്ന നിലയില്‍ വിപണിയില്‍ പ്രമുഖ സ്ഥാപനമായി വളരാനുള്ള നടപടികളുടെ തുടക്കമെന്ന നിലയിലാണ് കേശ പരിചരണ വിഭാഗത്തില്‍ കമ്പനി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കെപി നമ്പൂതിരീസ് ആയുര്‍വേദിക്‌സ് എംഡി കെ. ഭവദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ആയുര്‍വേദ ഹെര്‍ബല്‍ പേഴ്‌സണല്‍ കെയര്‍ വിഭാഗത്തില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുമെന്നും അദ്ദേഹം അറിയിച്ചു.  
പുതിയ തലമുറയെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷാദ്യം കമ്പനി പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി അവതരിപ്പിച്ചിരുന്നു. ആയുര്‍വേദിക്, ഹെര്‍ബല്‍ ഉത്പന്നങ്ങള്‍ക്ക് പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സ്വീകാര്യത ബ്രാന്‍ഡിന്റെ വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. കേരളത്തില്‍ നാല് ഫാക്ടറികളും കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും രാജ്യത്തെ പ്രമുഖ നഗരങ്ങളിലും ജിസിസിയിലും വിപുലമായ വിതരണ ശൃംഖലയും കെ.പി. നമ്പൂതിരീസിനുണ്ട്. മാനെജിങ്ങ് ഡയരക്ടർ ഭവദാസൻ കെ, സെയ്ൽസ് ഹെഡ് വിശാഖ് വി നാരായണൻ.  സീനിയർ ബ്രാൻഡ് മാനെജർ സുനോജ് പി  എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Comments are closed.