
വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അന്തര്‍കലാലയ അത്ലറ്റിക്സ് പുരുഷ-വനിതാ കിരീടങ്ങള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്. പുരുഷവിഭാഗത്തില്‍ തുടര്‍ച്ചയായി എട്ടാം തവണയും വനിതാ വിഭാഗത്തില്‍ മൂന്നാം തവണയുമാണ് ക്രൈസ്റ്റ് വിജയം ആവര്‍ത്തിക്കുന്നത്. പുരുഷ വിഭാഗത്തില്‍ 10 വീതം സ്വര്‍ണവും വെള്ളിയും അഞ്ച് വെങ്കലവുമടക്കം 91 പോയിന്റ് ക്രൈസ്റ്റ് നേടി. ഏഴ് സ്വര്‍ണം ഉള്‍പ്പെടെ 57 പോയിന്റ് കരസ്ഥമാക്കിയ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിനാണ് രണ്ടാം സ്ഥാനം. 26 പോയിന്റ് നേടിയ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് മൂന്നാം സ്ഥാനക്കാരായി. വനിതാ വിഭാഗത്തില്‍ 16 സ്വര്‍ണമടക്കം 121 പോയിന്റാണ് ക്രൈസ്റ്റിനുള്ളത്. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് 26 പോയിന്റും പാലക്കാട് മേഴ്സി കോളേജ് 22 പോയിന്റും നേടി ഈ ഇനത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി. മീറ്റിലെ മികച്ച പുരുഷ അത്ലറ്റായി ക്രൈസ്റ്റ് കോളേജിലെ ലോങ്ജമ്പ് താരം മെഹ്ഫില്‍ ജാസിമും വനിതാ താരമായി ക്രൈസ്റ്റിലെ തന്നെ 400മീ. സ്വര്‍ണജേതാവ് ആര്. ആരതിയും തിരഞ്ഞെടുക്കപ്പെട്ടു. സമാപനച്ചടങ്ങില്‍ സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. കോഴിക്കോട് ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്‍. അനില്‍ കുമാര്‍ അധ്യക്ഷനായി. കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്, കെ.എസ്. ഹാരിസ് ബാബു, അസി. ഡയറക്ടര്‍ ഡോ. കെ. ബിനോയ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം.ആര്. ദിനു, ഡോ. വി. റോയ് ജോണ്‍, ഫാ. ജോളി ആന്‍ഡ്രൂസ് തുടങ്ങിയവര്‍ പങ്കെടുത്തു
Comments are closed.