1470-490

പരീക്ഷാ ഭവനിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള തീരുമാനം വിവാദത്തിൽ- തീരുമാനം ഉടൻ റദ്ദ് ചെയ്യണമെന്ന്-സിൻഡിക്കേറ്റംഗം ഡോ. പി റഷീദ് അഹമ്മദ്

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: പരീക്ഷാഭവനിൽ താൽക്കാലിക ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത് യൂണിവേഴ്സിറ്റിയുടെ വിശ്വാസ്യതയെ തന്നെ തകർക്കുമെന്നും പരീക്ഷയുടെ സുതാര്യതയും വിശ്വാസ്യതയും നിലനിർത്താൻ ഇടപെടണമെന്നും തീരുമാനം റദ്ദാക്കണമെന്നും സിൻഡിക്കേറ്റ് മെമ്പർ പി റഷീദ് അഹമ്മദ് ഗവർണർക്ക് നൽകിയ കത്തിലൂടെആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി പരിസരത്തുള്ള മൂന്നു പഞ്ചായത്തുകളിൽ നിന്ന് നൂറോളം താൽക്കാലിക ജീവനക്കാരെ പരീക്ഷാഭവനിലെ രഹസ്യ സ്വഭാവമുള്ള ജോലികൾക്ക് ഉപയോഗിക്കാനാണ് സിൻഡിക്കേറ്റ് തീരുമാനം. ഇത് പരീക്ഷ സമ്പ്രദായത്തിന്റെ സുതാര്യതയെ ബാധി ക്കുമെന്നും വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തിപ്പിലുള്ള വിശ്വാസവും നഷ്ടപ്പെടും. നിലവിലുള്ള സർക്കാർ ഉത്തരവ് അനുസരിച്ച് അനുവദനീയമായതിലധികം ജീവനക്കാരെ യൂണിവേഴ്സിറ്റിയിൽ നിയമിക്കണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി തേടണമെന്ന മാനദണ്ഡം പാലിച്ചിട്ടില്ല. മാത്രമല്ല കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുകയാണെങ്കിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന നടത്തണമെന്നാണ് സർക്കാർ ഉത്തരവ്. ഇതിന് വിപരീതമായി സ്വന്തക്കാരെ നിയമിക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് യൂണിവേഴ്സിറ്റി നടത്തുന്നത്. ഇത് സ്വജനപക്ഷ പാതവും അഴിമതിക്ക് കളമൊരുക്കുന്നതുമാണ്. ജീവനക്കാരുടെ കുറവുണ്ടെങ്കിൽ സ്ഥിരം ജീവനക്കാരെ നിയമിക്കുകയാണ് ചെയ്യേണ്ടത്. പരീക്ഷാ ഭവനിലെ സോഫ്റ്റ്‌വെയർ പഴകിയതും ഉപയോഗശൂന്യവുമാണ്. ഇക്കാര്യങ്ങൾ പരിഗണിക്കാതെ പാർട്ടി പ്രവർത്തകരെ പരീക്ഷാഭവനിലെ രഹസ്യ സ്വഭാവമുള്ള പ്രവർത്തനങ്ങളിൽ ഏൽപ്പിക്കുകയെന്നത് സിൻഡിക്കേറ്റ് താൽപര്യമാണ്. ജോലിക്കാരെ അടിയന്തിരമായി ആവശ്യമുണ്ടെങ്കിൽ ഗവൺമെൻറ് അനുവാദത്തോടുകൂടി രഹസ്യ സ്വഭാവമില്ലാത്ത ജോലികൾ നിർവഹിക്കാൻ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമിക്കുകയാണ് വേണ്ടത്. രഹസ്യ സ്വഭാവം ഇല്ലാത്ത സെക്ഷനുകളിൽ നിന്ന് സ്ഥിര ജീവനക്കാരെ പരീക്ഷ ഭവനിലേക്ക് മാറ്റണമെന്നും കത്തിൽ പറയുന്നു. യൂണിവേഴ്സിറ്റിയുടെ വിശ്വാസ്യതയെ തന്നെ തകർക്കുന്ന കഴിഞ്ഞ നവംബർ 29- ലെ സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കണമെന്നും ,പരീക്ഷയുടെ സുതാര്യതയും വിശ്വാസ്യതയും നിലനിർത്താൻ ഇടപെടണമെന്നും സിൻ ഡിക്കേറ്റ് മെമ്പർ ഗവർണർറോട് ആവശ്യപ്പെട്ടു.

Comments are closed.

x

COVID-19

India
Confirmed: 40,085,116Deaths: 491,127