1470-490

വഖഫ് ബോർഡ് നിയനംമുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടന്‍ നടപ്പാക്കണം – അല്ലാത്ത പക്ഷം മുസ്ലിം സംഘടനകളുമായാലോ ചിച്ച്‌ ശക്തമായ നടപടി.- സമസ്ത ഏകോപന സമിതി

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: വഖഫ് ബോർഡ് നിയമനം – മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടന്‍ നടപ്പാക്കണ മെന്നും അല്ലാത്തപക്ഷം മുസ്ലിം സംഘടനകളുമായി കൂടിയാലോചിച്ച് ശക്തമായ നടപടികളുമായി മുന്നോട്ടു പോവുമെന്നും സമസ്ത ഏകോപന സമിതി പ്രഖ്യാപിച്ചു. വഖഫ് ബോര്‍ഡ് നിയമനം പബ്ലിക് സര്‍വ്വീസ് കമ്മീഷനുവിട്ടതുമായി ബന്ധപ്പെട്ട് ഇന്നലെ ചേളാരിയിൽ കൂടിയ സമസ്ത നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി സമസ്ത നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ആശാവഹമാണെന്നും മുസ്ലീം സംഘടനകളുമായി ചർച്ച ചെയ്ത് കൂടുതൽ നടപടികളിലേക്ക് നീങ്ങും. സംസ്ഥാന വഖഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനങ്ങള്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കുക, വഖഫ് ബോര്‍ഡില്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനത്തിന് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കാവുന്നതാണ്, ബോര്‍ഡില്‍ കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയും, വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള ഭൂരിപക്ഷം സ്ഥാപനങ്ങളുടെ നടത്തിപ്പൂകാരുമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ യുടെ പണ്ഡിത പ്രതിനിധികളെ ഉള്‍പ്പെടുത്തുക, ആയിരത്തി തൊള്ളായിരത്തി അറുപത്തിയഞ്ച് മാർച്ച് 29 പ്രകാരമുള്ള വഖഫ് ബോര്‍ഡ് റഗുലേഷന്‍സ് അനുസരിച്ച് വിശ്വാസികളായ മുസ്ലിംകള്‍ക്ക് മാത്രമായിരുന്നു വഖഫ് ബോര്‍ഡില്‍ ജോലി നിയമനം ലഭിക്കാനുള്ള അവസരം ഉണ്ടായിരുന്നത്. ഇത് റദ്ദാക്കികൊണ്ട് കേരള സംസ്ഥാന സര്‍ക്കാര്‍ പിന്നീട് പുറത്തിറക്കിയ ഗവണ്‍മെന്റ് ഓര്‍ഡര്‍ റദ്ദാക്കുകയും വഖഫ് ബോര്‍ഡില്‍ വിശ്വാസികളായ മുസ്ലിംകള്‍ക്ക് മാത്രം ജോലി നിയമനം ലഭിക്കുന്ന സാഹചര്യം ഉറപ്പ് വരുത്തുകയും ചെയ്യുക എന്നീ ആവശ്യങ്ങളാണ് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമസ്ത ഉന്നയിച്ചത്.ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഏകോപന സമിതി ചെയര്‍മാനും സമസ്ത കേരള ജംഇയ്യ ത്തുല്‍ ഉലമാ പ്രസിഡണ്ടുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു ക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു.സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമ്മര്‍ ഫൈസി മുക്കം, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഡോ. എന്‍.എ.എം അബ്ദു ല്‍ഖാദിര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, യു.മുഹമ്മദ് ഷാഫി ഹാജി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍ ചര്‍ച്ചയില്‍ പങ്കെടു ത്തു. മാനേജര്‍ കെ.മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.(പടം – വഖഫ് ബോർഡ് നിയമനം സംബന്ധിച്ച്ഇന്നലെ ചേളാരിയിൽ ചേർന്ന സമസ്ത ഏകോപന സമി തി യോഗം.)

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206