1470-490

കെ- ടെറ്റ് വേർത്തിരിവ് ഒഴിവാക്കുക : എ.കെ.എസ്.ടി.യു

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: എ.കെ.എസ്.ടി.യു (ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ) 25– മത് മലപ്പുറം സബ് ജില്ലാ സമ്മേളനം കോട്ടൂർ എ.കെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ശോഭന കുമാരി അധ്യക്ഷ്യം വഹിച്ചു. സബ് ജില്ല വിജയികൾക്കുള്ള സമ്മാന സമർപ്പണം സംസ്ഥാന കമ്മിറ്റി അംഗം പി എം ആശിഷ് നിർവ്വഹിച്ചു. സബ് ജില്ലാ സെക്രട്ടറി റാഫി തൊണ്ടിക്കൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ ടെറ്റ് പരീക്ഷയിൽ ഗവ:എ യ്ഡഡ് വേർത്തിരിവ് ഒഴിവാക്കണമെന്നും, 2016 തൊട്ട് നിയമിതരായ നോഷണലായി അംഗീകാരം ലഭിച്ച അധ്യാപകർക്ക് ജോലിയിൽ പ്രവേശിച്ച നാൾ തൊട്ട് ശമ്പളം അനുവദിക്കണമെന്നും, പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ പുന:പരിശോധന കമ്മിറ്റിയുടെ ശുപാർശകൾ ഉടൻ നടപ്പിലാക്കണമെന്നുംസമ്മേളനം പ്രമേയ ത്തിലൂടെ ആവശ്യപ്പട്ടു. ചടങ്ങിൽ പ്രദീപ് വാഴങ്കര, എൻ കെ ഫൈ സൽ, കെ നികേഷ് , ഷഫീഖ്അ ഹമ്മദ് , കെ നിജ, സ്മിത, ഫാത്തിമ ഫർസാന, മഞ്ജുഷ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി ടി മുഹമ്മദ് റാഫി (സെക്രട്ടറി )ശോഭനകുമാരി (പ്രസിഡണ്ട്), രാജശ്രീ (ട്രഷറർ) പ്രദീപ് വാഴങ്കര, സുരേഷ്കുമാർ എന്നിവരെ ജോയിന്റ് സെക്രട്ടറി മാരായും വി സജ്ജാദ്, മായ എന്നിവരെ വൈസ് പ്രസിഡന്റുമാ രായും തിരഞ്ഞെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206