1470-490

ഒരുമിച്ച് ഇരുത്തി ഇരുവരെയും ചോദ്യം ചെയ്യണമെന്നാവശ്യം നേതാവ് കൃഷ്ണമൂർത്തിയേയും സാവിത്രിയേയും വീണ്ടും കോടതി മുമ്പാകെ ഹാജരാക്കി

തലശ്ശേരി: കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇരുവരേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന അന്വേഷണ ഉദ്യോഗസ്ഥർ കോടതി മുമ്പാകെ ഹർജി സമർപ്പിച്ചതിനാൽ മാ വോവാദിനേതാവ് ചിക്ക് മംഗളൂരിലെ ബി.ജെ.കൃഷ്ണമൂർത്തി എന്ന വിജയ് (47) യെയും സാവിത്രിയേയും ഇന്ന് വീണ്ടും പോലീസ് കനത്ത സുരക്ഷയിൽ ഹാജരാക്കിയത്. പ്രതികൾക്കെതിരെ കണ്ണവം പോലീസ് സ്റ്റേഷനിൽ കേസുള്ളതിൽ കേസുമായി ബന്ധപ്പെട്ട് പ്രതികളെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണവം പോലീസുംകോടതി മുമ്പാകെ ഹരജി സമർപ്പിച്ചിട്ടുണ്ട്.  ജില്ലാ സെഷൻസ് കോടതി അവധിയായതിനാൽ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി.മൃദുല മുമ്പാകെയാണ് കേസ് പരിഗണിക്കുന്നത്.2017 മാർച്ച് 20ന് രാത്രി അയ്യം കുന്ന് ഉരുപ്പ് കുറ്റിമലയിലെ വീട്ടിൽ തോക്കുമായി അതിക്രമിച്ച് ഭക്ഷണസാധനങ്ങൾ വാങ്ങിയെന്നാണ് കൃഷ്ണമൂർത്തിക്കെതിരെ കേസ്. 2020 ഫിബ്രവരി 24 ന് രാത്രി ആറളം ബ്ലോക്കിലെ 12 ൽ മാവോവാദിയെന്ന് പറഞ്ഞ് ഭീഷണിപെടുത്തി ഭക്ഷണ സാധനങ്ങൾ വാങ്ങിയെന്നുമാണ് സാവിത്രിക്കെതിരെയുള്ള കേസ് . ഭീകരവിരുദ്ധ സേനയാണ് കേസന്വേഷണം നടത്തുന്നത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡർ അഡ്വ.സി.കെ.രാമചന്ദ്രനാണ് ഹാജരാവുന്നത്. ഡിസംമ്പർ ഒമ്പത് വെരെ കേസന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ നൽകി.അതിന് ശേഷം മൂന്ന് ദിവസം തെളിവെടുപ്പിന്നായ് പേരാവൂർ സി.ഐ.യുടെ കസ്റ്റഡിയിൽ നൽകാനും കോടതി ഉത്തരവായി

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260