1470-490

യു.ഡി.എഫ് പാനലിന് വിജയം

തലശേരി: മമ്പറം ഇന്ദിരാഗാന്ധി ആശുപത്രി സഹകരണ സംഘം തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിന് വിജയം തെരഞ്ഞെടുപ്പ് നടന്ന 12 സീറ്റും നേടിയാണ് യു.ഡി.എഫ് തൂത്തുവാരിയത്. 1700 പേർ പോൾ ചെയ്ത തെരഞ്ഞെടുപ്പിൽ വോട്ടെണ്ണിയപ്പോൾ യു.ഡി.എഫ് പാനലിന് ഭൂരിപക്ഷം ലഭിച്ചു. 12 അംഗ ഡയറക്ടർ ബോർഡിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത് സാജു കെ, കണ്ടോത്ത് ഗോപി ,അഡ്വ.കെ.ശുഹൈബ്, അഡ്വ.സി.ജി അരുൺ, സി.കെ ദിലീപ്, മിഥുൻ മാറോളി, എൻ.മുഹമ്മദ്, സുശീൽ ചന്ദ്രോത്ത്, മീ റാ സുരേന്ദ്രൻ (വനിതാ സംവരണം) മനോജ് അണിയാരത്ത് (എസ്.സി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.15 അംഗ ഡയറക്ട് ബോർഡിൽ ജീവനക്കാരുടെ പ്രതിനിധിയായി ഒരാളെ നേരത്തെ തെരഞ്ഞെടുത്തിരുന്നു ഞായറാഴ്ച്ച രാവിലെ മുതൽ ഒരു പൊതു തിരഞ്ഞെടുപ്പിൻ്റെ ആവേശം വിതറുന്ന രീതിയിലാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയത്. പയ്യന്നൂരിൽ നിന്നു വരെ പ്രവർത്തകർ മമ്പറത്ത് എത്തിയിരുന്നു.പാർട്ടിക്ക് മുകളിലായി തൻ്റെ വ്യക്തിതാൽപ്പര്യം സംരക്ഷിക്കാനാണ് മമ്പറം ശ്രമിക്കുന്നതെന്നും കോൺഗ്രസ് അതിനെയാണ് എതിർക്കുന്നതെന്നും ഡി.സി.സിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറി കെ.സി മുഹമ്മദ് ഫൈസൽ പറഞ്ഞു.കെ.സുധാകരൻ കെ.പി.സി.സി അധ്യക്ഷനാകും മുൻപെ മമ്പറം നടത്തിയ വിമർശനങ്ങൾക്ക് അദ്ദേഹം പ്രതികരിച്ചിട്ടില്ലെന്നും ഫൈസൽ പറഞ്ഞു ഇതിനിടെയിൽ വോട്ടെടുപ്പിനിടെ മമ്പറം ദിവാകരൻ വിഭാഗവുറമായി യു.ഡി.എഫ് പ്രവർത്തകർ ചേരിതിരിഞ്ഞു ഏറ്റുമുട്ടാൻ ശ്രമിച്ചതു പൊലിസ് തടഞ്ഞു പോളിങ് ബൂത്തിനിടെ കെ.പി.സി.സി അധ്യക്ഷനെയടക്കം അപകീർത്തികരമായി പരാമർശിച്ചുവെന്ന സംഭവത്തിൽ കോൺഗ്രസ് തൃപ്പങ്ങോട്ടുർ മണ്ഡലം സെക്രട്ടറി ഇ.കെ പവിത്രനെ നിന്നും പുറത്താക്കിയതായി ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206