1470-490

മുബാറക്കിൽ വീട്ടിലൊരു അടുക്കളത്തോട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു

തലശ്ശേരി:  മുബാറക് ഹയർ സെക്കണ്ടറി സ്ക്കൂൾ സ്കൗട്ട് & ഗൈഡിൻ്റെ ആഭിമുഖ്യത്തിൽ ഹരിത സമൃദ്ധി: വീട്ടിലൊരു അടുക്കളത്തോട്ടം പദ്ധതി തലശ്ശേരി നഗരസഭാ ചെയർപേഴ്സൻ ജമുനാറാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ പി.പി. കൃഷ്ണൻ അടുക്കള കൃഷി പഠന പരിശീലനം നൽകി. പ്രിൻസിപ്പാൾ എൻ വി അഫ്സൽ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് എ കെ സക്കരിയ്യ, കെ ടി പി ആയിഷ, കെ അഷ്റഫ്, റമീസ് പാറാൽ, പി എം അഷ്റഫ്, പി പി ഹുസൈൻ, കെ പി അഷ്റഫ്, വി കെ ബദരിയ്യ, പി പി ഹാദിയ്യ എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206