1470-490

ലഹരി ഇടപാടുകാർക്ക് ലഘുശിക്ഷ – നിയമം നെറികെട്ടതെന്ന് കെ.സി.ബി.സി.

തലശ്ശേരി: എൻ.ഡി.പി എസ് നിയമത്തിനെ ഭേദഗതി ചെയ്ത് ലഹരി ഇടപാടുകാർകാർക്ക് ലഘുശിക്ഷ നൽകി വിട്ടയക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയം നെറികെട്ടതാണെന്ന് കെ.സി.ബി.സി. ചെറിയ അളവിൽ മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ പിടികൂടിയാൽ നേരിയ പിഴയും കൌൺസിലിംഗും നൽകി പറഞ്ഞയക്കാനുള്ള ബില്ലിനെതിരെ നിരന്തര പ്രക്ഷോഭം നടത്താൻ കെ.സി.ബി.സി.മദ്യ വിരുദ്ധ സമിതിയും മുക്തി ശ്രീയും തീരുമാനിച്ചതായി ഫാ.ചാക്കോ കുടിപ്പറമ്പിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൻ്റെ ഭാഗമായി ഡിസമ്പർ 1 മുതൽ 21 വരെ ജില്ലയിലെ പ്രധാനപ്പെട്ട ടൌണുകളിലും പാതയോരങ്ങളിലും ബോധവൽക്കരണം, റാലികൾ, ധർണകൾ എന്നിവ സംഘടിപ്പിക്കും. ആദ്യപടിയായി ഡിസംമ്പർ 1 ന് വൈകിട്ട് 3.30 മുതൽ 6 വരെ ചെമ്പന്തൊട്ടി ടൌണിൽ പൊതുസമ്മേളനം സംഘടിപ്പിക്കും. ഒടുവിലായി ഡിസംമ്പർ 21 ന് ചെമ്പേരിയിൽ സായാഹ്ന ധർണയും പൊതുസമ്മേളനവും ചേരും. പൊതു സമ്മേളനം ആർച്ച് ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ട് ഉത്ഘാടനം ചെയ്യും. ആൻറണിമേൽവട്ടം, എം.എൽ.ജോയി എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206