1470-490

ചാലക്കുടി കെ.എസ്സ്.ആർ.ടി.സി.യ്ക്ക് ടൂറിസം മാത്രമല്ല! കൊടും വനത്തിൽ അകപ്പെട്ട കുടുംബത്തെ രക്ഷിക്കുന്നതിന് കൈത്താങ്ങായും, KSRTC ജീവനക്കാർ

പി.കെ. ദിലീപൻ KSRTCഡ്രൈവർ
വി.ഐ. നസീർ KSRTC കണ്ടക്ടർ

മലക്കപ്പാറ: ഇന്ന് രാവിലെ മുതൽ KSRTC ചാലക്കുടി ഡിപ്പോയിൽ നിന്നും മലക്കപ്പാറയിലേയ്ക്ക് ടൂറിസ്റ്റുകളുമായി 13 സർവ്വീസുകൾ നടത്തി വിജയം കൈവരിക്കുന്നതിനിടയിൽ കൊടകര സ്വദേശികളായ വയസ്സായ അച്ചനും, അമ്മയും, മകനും, മകളും, പേരക്കുട്ടികളും, അതിൽ 6 മാസം പ്രായമുള്ള ഒരു കൈ കുഞ്ഞുമായി കാനന ഭംഗി ആസ്വദിച്ച് സ്വന്തം ജീപ്പിൽ യാത്ര തുടരുന്നതിനിടയിൽ ഷോളയാർ വനമേഖല ഉൾക്കാട്ടിൽ ഷോളയാറിനും , ആനക്കയത്തിനുമിടയിൽ സഞ്ചരിച്ചിരുന്ന ജീപ്പ് കേടുവരികയും, എന്ത് ചെയ്യണമെന്നറിയാതെ കൈ കുഞ്ഞുമായി പകച്ചു നില്ക്കുമ്പോൾ അവരുടെ മുൻപിൽ ഇതാ ചാലക്കുടി ഡിപ്പോയിൽ നിന്നും മലക്കപ്പാറയിലേയ്ക്ക് ഇന്ന് സർവ്വീസ് നടത്തിയ 13 സർവ്വീസിൽ ഒരെണ്ണം ദൈവദൂതനെപ്പോലെ പ്രത്യക്ഷപ്പെടുകയും, കണ്ടയുടനെ കൈ കാണിച്ചു നിറുത്തുകയും, ബസ്സിലെ കണ്ടക്ടറായ V.I. നസീറിനോടും , ഡ്രൈവറായ, P.K. ദിലീപനോടും, യാത്രക്കാരായ ടൂറിസ്റ്റുകളോടും, സഹായം അഭ്യർഥിക്കുകയും, അവർക്ക് വേണ്ട സഹായ ഹസ്തം ഏറ്റെടുക്കുകയും, ആനയും, പുലിയും, കാട്ടുപോത്തുകളും , കുരങ്ങന്മാരും , മാനുകളും തിങ്ങി പാർക്കുന്ന കൊടുംകാട്ടിൽ നിന്നും ഏകദേശം 15 കിലോമീറ്ററോളം, അകലെയുള്ള വാഴച്ചാൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ സുരക്ഷിതമായി കൊണ്ടിറക്കി അവർക്ക് വേണ്ട സഹായം നൽകിയതിൽ മാതൃകയായി തീർന്നിരിക്കയാണ് KSRTC ജീവനക്കാരായ നസീറും, ദിലീപും, ഇക്കാര്യം തങ്ങളുടെ മേലധികാരിയായ ചാലക്കുടി ടൂറിസ്സം കോർഡിനേറ്റർ ശ്രീ ഡൊമനിക് പെരേര അവർകളെ അറിയിക്കുകയും, കാനന ചോലയിലെ ഏക സർവീസായ KSRTC ടൂറിസ്റ്റുകൾക്കും ജനങ്ങൾക്കും മാതൃകയാവുകയാണ് !

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206