1470-490

സെമിനാർ സംഘടിപ്പിച്ചു

തലശ്ശേരി: അലിഖിതമായ പലതിനേയും ധിക്കരിക്കാൻ സാധിച്ചത് കൊണ്ടാണ് ഇങ്ങിനെയെങ്കിലും നിൽക്കാൻ സ്ത്രീകൾക്ക് സാധിച്ചതെന്ന് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പി.പി.ദിവ്യ അഭിപ്രായപ്പെട്ടു. സ്ത്രീകൾ എങ്ങിനെയാണ് ഒരു സമൂഹത്തിൽ ജീവിക്കുന്നതെന്ന് നോക്കിയാണ്, ഓരോ കാലഘട്ടത്തിൻ്റേയും സാംസ്ക്കാരിക നിലയെക്കുറിച്ചറിയാൻ ചരിത്രകാരന്മാർ അളവുകോലാക്കുന്നത്. മൃഗങ്ങളെക്കാൾ ക്രൂരതയുള്ളവരാണ് പലപ്പോഴും മനുഷ്യരെന്ന് ചരിത്രം വ്യക്തമാക്കുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ അധികരിച്ച് ഐ.എം.എ. ഹാളിൽ ഐ.എം.എ.വനിതാ വിഭാഗം സംഘടിപ്പിച്ച സെമിനാർ ഉൽഘാടനം ചെയ്യുകയായിരുന്നു അവർ. ഐ.എം.എ. പ്രസിഡണ്ട് ഡോ.മിനി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ :സുചിത്ര സുധീർ മോഡറേറ്ററായിരുന്നു. സജിനി സുധീഷ്, ഷീന രാജീവ്, പ്രിയംവദ, ഡോ :രാധിക ശ്രീകുമാർ, സ്നേഹിതന്ന, അഡ്വ: ശ്രീജ സഞ്ജീവ്, അഡ്വ: പ്രീതി പറമ്പത്ത് സംസാരിച്ചു. ഡോ: സുജ അജിത്ത് സ്വാഗതവും, ഡോ: ബി.കെ.സുജാത നന്ദിയും പറഞ്ഞു.ചിത്രവിവരണം: ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പി.പി.രമ്യ സെമിനാർ ഉൽഘാടനം ചെയ്യുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530