1470-490

എം എൽ എ അവാർഡ്

2020- 21 അധ്യയന  വർഷത്തെ  പത്ത് , പന്ത്രണ്ട് ക്ലാസുകളിലെ  പൊതുപരീക്ഷകളിൽചാലക്കുടി നിയോജകമണ്ഡലത്തിലെ നൂറ് ശതമാനം  വിജയം  നേടിയ വിദ്യാലയങ്ങളെയും  എല്ലാ വിഷയങ്ങളിലും എ പ്ലസ്  നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുവാൻ സനീഷ്കുമാർ ജോസഫ് എം എൽ എ നേതൃത്വം നല്കുന്ന ‘എം എൽ എ അവാർഡ്’ ൻ്റെ മൂന്നാം ഘട്ട വിതരണം എം എ എം എച്ച് എസ് എസ് കൊരട്ടി, സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് മേലൂർ എന്നിവിടങ്ങളിൽ നടന്നു. നൂറ് ശതമാനം വിജയം നേടിയ എം എ എം എച്ച് എസ് കൊരട്ടി, സെൻ്റ് ജോസഫ്സ് എച്ച് എസ് മേലൂർ, പി എസ് എച്ച് എസ് തിരുമുടിക്കുന്ന്, പി എസ് എച്ച് എസ് എസ് തിരുമുടിക്കുന്ന് എന്നീ സ്കൂളുകളെ ചടങ്ങുകളിൽ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഠരുമഠത്തിൽ, ജില്ലാ പഞ്ചായത്തംഗം ലീല സുബ്രമണ്യൻ, ബ്ലോക്ക് പഞ്ചായത്തംഗം വനജ ദിവാകരൻ, പഞ്ചായത്തംഗങ്ങളായ വർഗ്ഗീസ് തച്ചുപറമ്പൻ, ജാൻസി പൗലോസ്, വർഗ്ഗീസ്സ് പൈനാടത്ത്‌, പോൾസി ടി പോൾ, ബിജോയ് വർഗ്ഗീസ്, ഗ്രേസി സ്കറിയ, സാബു പി എ, ഷീജ പോളി, റിൻസി രാജേഷ്,ഫാ.ബിനോയ് പാണാട്ട്, പ്രധാനാധ്യാപകരായ രതീഷ് മേനോൻ ,ലീന പി പി, ഷാജു വർഗ്ഗീസ്, എലിസബത്ത് ജോസഫ്, പിടിഎ പ്രസിഡൻ്റുമാരായ ലിൻസൺ ആൻ്റണി രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530