1470-490

അങ്കണവാടിക്ക് സൗജന്യമായി സ്ഥലം നൽകി

തലശേരി: കതിരൂർ ശ്രീനാരായണ ഗുരുസ്മാരക മന്ദിരത്തിൽ പ്രവർത്തിച്ചു വരുന്ന 41 ാം നമ്പർ അങ്കണവാടിക്ക് സൗജന്യമായി ഏഴുസെൻ്റ് സ്ഥലം നൽകി. കതിരൂരിലെ മുരിക്കോളി കുടുംബമാണ് നൽകിയത്. കതിരൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സ്ഥലത്തിൻ്റെ ഉടമസ്ഥരായ മുരിക്കോളി രവീന്ദ്രൻ, മുരിക്കോളി സുനിൽ, സരോജിനി, സരസു, വിമല, സുമ എന്നിവർ ചേർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പി.പി സനൽകുമാറിനു രേഖ കൈമാറി. പ്രസ്തുത അങ്കണവാടി മാതൃകാ അങ്കണവാടിയായി ഉയർത്തുന്നതിനാണ് സൗജന്യമായി മുരിക്കോളി കുടുംബം സ്ഥലം നൽകിയത്. നേരത്തെ കതിരൂർ ആയുർവേദ ആശുപത്രി നിർമിക്കാനായി  സൗജന്യമായി15 സെൻ്റ് സ്ഥലം പ്രസ്തുത കുടുംബം പഞ്ചായത്തിനു കൈമാറിയിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260