ഇവനാണ് നുമ്മ പറഞ്ഞ നടന് പാമ്പ്

പേരു കേട്ടാല്‍ ഭീകരനാണെന്നു തോന്നുമെങ്കിലും അത്ര ഭീകരനൊന്നുമല്ല ഈ പാമ്പ്. എന്നാല്‍ ഈ പാമ്പിന്റെ കയ്യിലിരിപ്പാണ് ഇതിനെ ഭീകരനാക്കുന്നത്. ഒറ്റ നോട്ടത്തില്‍ മൂര്‍ഖന്‍ പാമ്പിനോടു സാമ്യം തോന്നുമെങ്കിലും ആ ഗണത്തിലൊന്നും പെടുന്നതല്ല സോംബി പാമ്പ്. ഈസ്റ്റേണ്‍ ഹൂഗ്നോസ് സ്നേക്ക് എന്നാണ് ഇവയുടെ യഥാര്‍ഥ പേര്. തവിട്ട് നിറത്തിലോ കടുത്ത ചാര നിറത്തിലോ കാണപ്പെടുന്ന ഇവയുടെ പുറത്ത് ഇരുണ്ട നിറത്തിലുള്ള പുള്ളികളുമുണ്ട്. തല അല്പം പരന്നതാണ്. വിഷമില്ലാത്തയിനം പാമ്പാണ് സോംബി പാമ്പുകള്‍. ശത്രുക്കളുടെ മുന്നില്‍ അകപ്പെട്ടാല്‍ അപ്പോള്‍ തന്നെ സോംബി തന്റെ അഭിനയ പാടവം പുറത്തെടുക്കും.
സ്പെഷ്യല്‍ ഡെസ്ക്: മനുഷ്യര്‍ക്ക് മാത്രമല്ല അഭിനയിക്കാനുള്ള കഴിവുള്ളത്. ചില പാമ്പുകളും മികച്ച അഭിനേതാക്കളാണ്. അത്തരത്തിലൊരു പാമ്പിനെ കുറിച്ചാണ് പറയുന്നത്. മൂര്‍ഖനെപ്പോലെ ചീറ്റും അല്ലെങ്കില്‍ കണ്മുന്നില് ചത്തു കിടക്കും. അങ്ങനെ എതിരാളിയെ പേടിപ്പിക്കാനും പിന്തിരിപ്പിക്കാനും കഴിയുന്ന പാമ്പാണ് സോംബി. ആരെങ്കിലും അബന്ധവശാല്‍ ഈ പാമ്പിന്റെ മുന്നില്‍ പെട്ടാല്‍ അതിന്റെ ചെയ്തികള്‍ കണ്ട് പേടിക്കാതിരിക്കില്ല. ജോര്ജിയയിലെയിലെ വൈല്‍ഡ് ലൈഫ് റിസോഴ്സ് വിഭാഗം ഫേസ്ബുക്കില്‍ പങ്കുവച്ച സോംബി പാമ്പിന്റെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. അബദ്ധത്തില്‍ മനുഷ്യരുടെ മുന്നില്‍ പെട്ട കറുപ്പു നിറമുള്ള സോംബി പാമ്പിന്റെ പ്രകടനങ്ങളാണ് ദൃശ്യത്തിലുള്ളത്. മനുഷ്യ സാമീപ്യം തിരിച്ചറിഞ്ഞ പാമ്പ് ആദ്യം മൂര്‍ഖന്‍ പാമ്പിനെ പോലെ ചീറ്റുന്നതും രക്ഷയില്ലെന്ന് മനസ്സിലാക്കി വായ തുറന്ന് മണ്ണില്‍ കിടന്നുരുണ്ട് ഒടുവില്‍ ചത്തതുപോലെ അനക്കമറ്റു കിടക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
പേരു കേട്ടാല്‍ ഭീകരനാണെന്നു തോന്നുമെങ്കിലും അത്ര ഭീകരനൊന്നുമല്ല ഈ പാമ്പ്. എന്നാല്‍ ഈ പാമ്പിന്റെ കയ്യിലിരിപ്പാണ് ഇതിനെ ഭീകരനാക്കുന്നത്. ഒറ്റ നോട്ടത്തില്‍ മൂര്‍ഖന്‍ പാമ്പിനോടു സാമ്യം തോന്നുമെങ്കിലും ആ ഗണത്തിലൊന്നും പെടുന്നതല്ല സോംബി പാമ്പ്. ഈസ്റ്റേണ്‍ ഹൂഗ്നോസ് സ്നേക്ക് എന്നാണ് ഇവയുടെ യഥാര്‍ഥ പേര്. തവിട്ട് നിറത്തിലോ കടുത്ത ചാര നിറത്തിലോ കാണപ്പെടുന്ന ഇവയുടെ പുറത്ത് ഇരുണ്ട നിറത്തിലുള്ള പുള്ളികളുമുണ്ട്. തല അല്പം പരന്നതാണ്. വിഷമില്ലാത്തയിനം പാമ്പാണ് സോംബി പാമ്പുകള്‍. ശത്രുക്കളുടെ മുന്നില്‍ അകപ്പെട്ടാല്‍ അപ്പോള്‍ തന്നെ സോംബി തന്റെ അഭിനയ പാടവം പുറത്തെടുക്കും. മൂര്‍ഖന്‍ പാമ്പ് ചീറ്റുന്നത് പോലെ ചീറ്റി ഉഗ്രശബ്ദമുണ്ടാക്കിയാണ് തുടക്കം. പിന്നാലെ മെല്ല കിടന്നുരുളാന്‍ തുടങ്ങും. ഉരുളുന്നതിനിടയില്‍ ശരീരത്തിലുണ്ടാകുന്ന മുറിവിലൂടെ രക്തം വരും. പിന്നീട് വായ തുറന്ന് ചലനങ്ങളൊന്നുമില്ലാതെ ചത്തതുപോലെ മലന്നു കിടക്കും. ആരു കണ്ടാലും പാമ്പ് ചത്തുപോയെന്നേ കരുതൂ.
ശത്രു പോകുന്നതുവരെ മിനിട്ടുകളോളം ഈ നിലയില്‍ തുടരും. ശത്രു പോയെന്ന് ഉറപ്പ് വരുത്തിയാല്‍ പതിയെ തലപൊക്കി നോക്കി അഭിനയം മതിയാക്കി പൊടിയും തട്ടി സ്ഥലം കാലിയാക്കുകയാണ് പതിവ്. യുഎസിലെ കിഴക്കന്‍ മേഖലയിലാണ് ഈ പാമ്പുകള്‍ സാധാരണയായി കാണപ്പെടുന്നത്. ഫ്ലോറിഡ, ടെക്സാസ്, മിനസോട്ട എന്നീ പ്രദേശങ്ങളില്‍ ഇവ ധാരാളമുണ്ട്. ഏകദേശം നാലടി വരെ നീളം വയ്ക്കാറുണ്ട് സോംബി പാമ്പുകള്‍ക്ക്. ഇരയെ പിടിക്കാന്‍ കരിയിലകള്‍ക്കടിയിലും പൂഴിമണ്ണിലുമൊക്കെ ഒളിച്ചിരിക്കുകയാണ് പതിവ്. പല്ലികളും തവളകളും ചെറിയ എലികളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം.
courtsy- byjuraj
Comments are closed.