1470-490

കേരള ബാങ്ക് ഇനി മലപ്പുറത്തും

മലപ്പുറം: മലപ്പുറം ജില്ലാ സഹകരണ ബാങ്കും ഇനി കേരളബാങ്കിന്റെ ഭാഗം. മലപ്പുറം ജില്ലാബാങ്കിനെ കേരളബാങ്കില്‍ ലയിപ്പിക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന സഹകരണസംഘം ഭേദഗതിബില്‍ നിയമസഭ പാസാക്കിയതോടെയാണിത്. മുസ്ലിംലീഗിന്റെ സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യമാണ് സര്‍ക്കാര്‍ നീക്കത്തില്‍ പൊളിഞ്ഞത്. പതിമൂന്ന് ജില്ലാ ബാങ്കുകളും കേരളബാങ്കില്‍ ലയിച്ചിട്ടും ലീഗ് നിയന്ത്രണത്തിലുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്ക് വഴങ്ങിയില്ല. സര്‍ക്കാര്‍ ഉത്തരവിനെതിരെ നിയമയുദ്ധത്തിലേര്‍പ്പെട്ടു. ഒടുവില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമം പാസാക്കുകയായിരുന്നു.

ജില്ലാ ബാങ്ക് ലയന നടപടി പൂര്‍ത്തീകരിക്കാന്‍ സഹകരണവകുപ്പ് സ്പെഷല്‍ ഓഫീസറെയോ അഡിമിനിസ്ട്രേറ്ററെയോ നിയമിച്ചേക്കും. ഇതിന്റെ ഉത്തരവ് ഉടന്‍ ഇറങ്ങും. ജില്ലാ ബാങ്കിന്റെ ആസ്തി തിട്ടപ്പെടുത്തലാണ് ആദ്യപടി. നടപടിക്രമം നേരത്തെ പൂര്‍ത്തിയാക്കിയതിനാല്‍ ലയനം എളുപ്പമാകും.

സംസ്ഥാന സഹകരണ ബാങ്കിനുകീഴിലാണ് നിലവില്‍ ജില്ലാ ബാങ്ക്. കോട്ടപ്പടിയിലെ സംസ്ഥാന സഹകരണ ബാങ്ക് ശാഖയാണ് മലപ്പുറത്ത് കേരള ബാങ്കിന്റെ ഹെഡ് ഓഫീസായി പ്രവര്‍ത്തിക്കുക. ജില്ലാ ബാങ്ക് ഹെഡ് ഓഫീസ് റീജണല്‍ ഓഫീസാകും. ജില്ലാ ബാങ്കിന്റെ എല്ലാ ശാഖകളും ജീവനക്കാരും കേരളബാങ്കിന്റെ ഭാഗമാകും.ഇതോടെ നബാര്‍ഡിന്റേതുള്‍പ്പെടെ ആനുകൂല്യങ്ങളും ഇളവുകളും കാര്‍ഷിക വായ്പകളും സാധാരണക്കാര്‍ക്ക് ലഭ്യമാകും.

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530