1470-490

കൊവാക്‌സിന്‍ എടുത്തവര്‍ക്കും വിദേശത്തു പോകാം

ന്യൂഡല്‍ഹി: ഇനി മുതല്‍ കൊവാക്‌സിന്‍ എടുത്തവര്‍ക്കും വിദേശത്തു പോകാം. ഇന്ത്യയുടെ കൊവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കി. 18 വയസും അതിന് മുകളിലുള്ളവര്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം ശുപാര്‍ശ ചെയ്തു. ഭാരത്ബയോടെക് നിര്‍മിച്ച വാക്‌സിനെ അടിയന്തര ഉപയോഗത്തിനുള്ള വാക്‌സിനുകളുടെ പട്ടികയിലാണ്. ഉള്‍പ്പെടുത്തിയിരിക്കുന്നത്

അതേസമയം രാജ്യത്ത് കുട്ടികളിലെ വാക്സിനേഷന്‍ വൈകുമെന്നാണ് സൂചന. കൊവാക്സീന്‍ രണ്ടു വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കുന്നതില്‍ കേന്ദ്രം കൂടുതല്‍ വിദഗ്ധരുടെ നിലപാട് തേടി. ആദ്യ ഘട്ടത്തില്‍ പതിനാറിനു മുകളിലുള്ളവര്‍ക്ക് വാക്സീന്‍ നല്‍കാനാണ് ആലോചന. രണ്ട് വയസിന് മുകളിലുള്ള കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനായി കൊവാക്സീന് അനുമതി നല്‍കാമെന്ന് ഡിസിജിഐയുടെ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു.ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. …

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530