1470-490

റി​സ​ർ​വ് ചെ​യ്യാ​ത്ത ടി​ക്ക​റ്റു​ക​ളും സീ​സ​ൺ ടി​ക്ക​റ്റും തിങ്കളാഴ്ച മു​ത​ൽ

പാ​​ല​​ക്കാ​​ട്​: ന​​വം​​ബ​​ർ ഒ​​ന്നു​​മു​​ത​​ൽ 23 ട്രെ​​യി​​നു​​ക​​ളി​​ൽ സെ​​ക്ക​​ൻ​​ഡ്​​ ക്ലാ​​സ്​ കോ​​ച്ചു​​ക​​ൾ പു​​നഃ​​സ്ഥാ​​പി​​ക്കു​​ന്ന​​തി​​നാ​​ൽ അ​​ന്നു​​മു​​ത​​ൽ ബ​​ന്ധ​​പ്പെ​​ട്ട ട്രെ​​യി​​നു​​ക​​ൾ​​ക്ക്​ സ്​​​റ്റോ​​പ്പു​​ള്ള സ്​​​റ്റേ​​ഷ​​നു​​ക​​ളി​​ൽ റി​​സ​​ർ​​വ് ചെ​​യ്യാ​​ത്ത​ ടി​​ക്ക​​റ്റു​​ക​​ളും സീ​​സ​​ൺ ടി​​ക്ക​​റ്റു​​ക​​ളും ല​​ഭ്യ​​മാ​​ക്കു​​മെ​​ന്ന്​ റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു. ലോക്ഡൗ​​ൺ പ്ര​​ഖ്യാ​​പി​​ച്ച തീ​​യ​​തി​​യി​​ൽ സീ​​സ​​ൺ ടി​​ക്ക​​റ്റി​​ൽ 20 എ​​ണ്ണം ബാ​​ക്കി​​യു​​ണ്ടെ​​ങ്കി​​ൽ, ആ ​​സീസ​​ൺ ടി​​ക്ക​​റ്റി​​ന് ന​​വം​​ബ​​ർ ഒ​​ന്നു​​മു​​ത​​ൽ 20 ദി​​വ​​സം മുൻ​​കാ​​ല പ്രാ​​ബ​​ല്യം ല​​ഭി​​ക്കും.

ഗോ​ര​ഖ്പൂ​ർ-​ എ​റ​ണാകുളം പ്ര​​തി​​വാ​​ര സ്പെ​​ഷ​​ൽ ട്രെ​​യി​​ൻ ഒ​​ക്​​​ടോ​​ബ​​ർ 30, ന​​വം​​ബ​​ർ ആ​​റ്, 13 തീ​​യ​​തി​​ക​​ളി​​ൽ ശ​​നി​​യാ​​ഴ്ച​​ക​​ളി​​ൽ രാ​​വി​​ലെ 8.30ന്​ ​​ഗോ​​ര​​ഖ്പൂ​​രി​​ൽ​​നി​​ന്ന് പു​​റ​​പ്പെ​​ട്ട് മൂ​​ന്നാം​​ദി​​വ​​സം ഉ​​ച്ച​​​ക്ക്​ 12ന്​ ​​എ​​റ​​ണാ​​കു​​ള​​ത്തെ​​ത്തും. 05304 എ​​റ​​ണാ​​കു​​ളം-​​ഗോ​​ര​​ഖ്പൂ​​ർ പ്ര​​തി​​വാ​​ര സ്പെ​​ഷ​​ൽ ന​​വം​​ബ​​ർ ഒ​​ന്ന്, എ​​ട്ട്, 15 തീ​​യ​​തി​​ക​​ളി​​ൽ തി​​ങ്ക​​ളാ​​ഴ്ച​​ക​​ളി​​ൽ രാ​​ത്രി 11.55ന്​ ​​എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്ന് പു​​റ​​പ്പെ​​ട്ട് നാ​​ലാം ദി​​വ​​സം രാ​​വി​​ലെ 8.40ന്​ ​​ഗോ​​ര​​ഖ്പൂ​​രി​​ലെ​​ത്തും.

മേ​​ട്ടു​​പാ​​ള​​യം-​​ കോ​​യ​​മ്പ​​ത്തൂ​​ർ മെ​​മു​​വി​​ന്​ തു​​ടി​​യ​​ലൂ​​ർ, പെ​​രി​​യ​​നാ​​യ്ക്ക​​ൻ​​പാ​​ള​​യം സ്​​​റ്റേ​​ഷ​​നു​​ക​​ളി​​ൽ ന​​വം​​ബ​​ർ ഒ​​ന്നു​​മു​​ത​​ൽ സ്​​​റ്റോ​​പ്​​ അ​​നു​​വ​​ദി​​ച്ചു.

സെ​​ക്ക​​ന്ത​​രാ​​ബാ​​ദ് ഡി​​വി​​ഷ​​നി​​ൽ ഇ​​ൻ​​റ​​ർ​​ലോ​​ക്ക് പ്ര​​വൃ​​ത്തി ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ ന​​വം​​ബ​​ർ ഒ​​ന്ന്, എ​​ട്ട്​ തീ​​യ​​തി​​ക​​ളി​​ലെ 02521 ബ​​റൗ​​ണി-​​എ​​റ​​ണാ​​കു​​ളം സ്​​​പെ​​ഷ​​ൽ ട്രെ​​യി​​നും ന​​വം​​ബ​​ർ അ​​ഞ്ച്, 12 തീ​​യ​​തി​​ക​​ളി​​ലെ 02522 എ​​റ​​ണാ​​കു​​ളം-​​ബ​​റൗ​​ണി സ്​​​പെ​​ഷ​​ൽ ട്രെ​​യി​​നും റ​​ദ്ദാ​​ക്കി.

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530