1470-490

തൈക്കൂട്ടം തൂക്കുപാലത്തിന്റെ പുനർനിർമാണം നടത്താൻ ഭരണാനുമതി

തദ്ദേശ സ്വയംഭരണവകുപ്പിന്റെ ഉത്തരവ് പ്രകാരം കാടുകുറ്റി ഗ്രാമപഞ്ചായത്ത് മുഖേന 40 ലക്ഷം രൂപ സി. എം. എൽ. ആർ. ആർ. പി. ഫണ്ട് ഉപയോഗിച്ച് തൈക്കൂട്ടം തൂക്കുപാലത്തിന്റെ പുനർനിർമാണം നടത്താൻ ഭരണാനുമതി നൽകിയതായി റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. സനീഷ്‌കുമാർ ജോസഫ് എം. എൽ. എ. യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പാലത്തിന്റെ പരിപാലനം രണ്ടു വർഷത്തേക്ക് ഉറപ്പുവരുത്തണമെന്ന നിബന്ധനയോടെ കെൽ കമ്പനിയുമായി ഉടമ്പടിയിൽ ഏർപ്പെട്ടിട്ടുള്ളതായും, പ്രവർത്തി ആരംഭിച്ചട്ടില്ലാത്തതിനാൽ പഞ്ചായത്ത് തലത്തിൽ കെൽ കമ്പനിയുമായി ചർച്ച നടത്തി എത്രയും വേഗം പ്രവർത്തി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689