1470-490

അയൽവാസി വീട്ടിൽ കയറി ആക്രമിച്ചതായി പരാതി

പരപ്പനങ്ങാടി: അയൽവാസി വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. ഉള്ളണം പതിനഞ്ചാം ഡിവിഷനിലെ കുറ്റിക്കാടൻ നൗഷാദ് ആണ് ഉള്ളെരി ശ്യാം എന്നയാൾ കഴിഞ്ഞ തിങ്കളാഴ്ച്ച  രാത്രി 11 മണിക്ക് വീടിന്റെ വാതിൽ ചവിട്ടി തുറന്ന് തന്നെയും ഭാര്യയേയും മക്കളെയും ക്രൂരമായി മർദിച്ചതെന്ന് പരപ്പനങ്ങാടി പൊലിസിൽ പരാതി നൽകിയത്. എന്റെ ഫോണിലേക്ക് ശ്യാം മിസ്ഡ് കോൾ ചെയ്യുകയും അത് ചോദ്യം ചെയ്തതിന് വാക്ക് തർക്കം ഉണ്ടായിരുന്നതായും ഇതിനെ തുടർന്നാണ് അക്രമം അഴിച്ചു വിട്ടതെന്നും നൗഷാദ് പറഞ്ഞു. നേരത്തെയും ഇത്തരത്തിൽ പല പ്രശ്നങ്ങളും ഇയാൾ ഉണ്ടാക്കിയതായും അന്നും പൊലിസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇപ്പോഴും പരാതി നൽകിയിട്ടും യാതൊരു നടപടിയും പൊലിസ് സ്വീകരിച്ചിട്ടില്ല. തുടർന്ന് മലപ്പുറം എസ്.പി ക്കും, ജില്ലാ കലക്ടർക്കും പരാതി നൽകിയെന്നും നൗഷാദ് പറഞ്ഞു. 

Comments are closed.

x

COVID-19

India
Confirmed: 34,572,523Deaths: 468,554