1470-490

അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാളകൂറ്റനിൽ പൊതുജനങ്ങൾക്ക് രക്ഷവേണം; ജനാധിപത്യ കേരള കോൺഗ്രസ്

പഴയന്നൂരിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാളകൂറ്റൻ

പഴയന്നൂർ: പഴയന്നൂർ ടൗണിൽ പൊതുജനങ്ങൾക്ക് ജീവനു തന്നെ ഭീഷണിയായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാളകൂറ്റനിൽ നിന്ന് സംരക്ഷണം നൽകണമെന്ന്
ജനാധിപത്യ കേരള കോൺഗ്രസ് ചേലക്കര നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പഴയന്നൂർ ,തിരുവില്വാമല ഗ്രാമപഞ്ചായത്തുകളിലായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാളക്കൂറ്റൻ ആളുകളെയും ഇരു ചക്രവാഹനങ്ങളും തട്ടിയിടുന്നത് പതിവാണെന്നും തിരുവില്വാമല, പഴയന്നൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതികൾ ഈ വിഷയത്തിൽ സ്വീകരിക്കുന്ന അലസ മനോഭാവമാണെന്നും തൃശൂർ ജില്ലാ കളക്ടർക്കു നൽകിയ പരാതിയിൽ പ്രതിപാദിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും അപകടം വരാത്ത രീതിയിൽ മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് കാളക്കൂറ്റനെ സംരക്ഷിക്കാൻ വേണ്ട നടപടികളുമായി മുന്നോട്ടുപോകുമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ വി നായർ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206