1470-490

മലപ്പുറം: കാലങ്ങളായി മലബാർ പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധിയുടെ സർക്കാർ വഞ്ചനക്കെതിരെയുള്ള കാംപസ് ഫ്രണ്ട് ഡി.ഡി.ഇ ഓഫീസ് മാർച്ചിൽ പോലീസ് അതിക്രമം. കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാരിന്റെ വഞ്ചനാപരമായ ഒത്തുതീർപ്പിന് നിന്ന് തരില്ലെന്നും പുതിയ ബാച്ചുകൾ മാത്രമാണ് പരിഹാരമെന്നുമുള്ള ആവശ്യാർത്ഥത്തിൽ നടന്ന പരിപാടിയിൽ കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷാൻ ഉദ്ഘാടനം ചെയ്തു. കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അർഷദ് സ്വാഗതം പറയുകയും മലപ്പുറം ഈസ്റ്റ്‌ ജില്ലാ സെക്രട്ടറി ഹാസിൻ മഹ്സൂൽ നന്ദി പറയുകയും ചെയ്ത പരിപാടിയിൽ കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷാൻ, മലപ്പുറം സെൻട്രൽ ജില്ലാ ട്രഷറർ യൂനുസ്, മലപ്പുറം സെൻ്റർ ജില്ലാ കൗൺസിൽ അംഗം അക്ബർ മോങ്ങം, ജാബിർ പൊന്നാനി, ഷംനാസ് പൊന്നാനി മിസ്ഹബ് വളാഞ്ചേരി, റഈസ്, ജവാദ് മഞ്ചേരി, റഹീം മംഗലം സാമ്മീൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

Comments are closed.