1470-490

ഐ ഒ സി യുടെ ചുറ്റുമതിൽ അപകടാവസ്ഥയിൽ – വഴി യാത്രക്കാർ ഭീഷണിയിൽ

വേലായുധൻ പി. മൂന്നിയൂർ

ചേളാരി ഐ ഒ സി ചുറ്റുമതിൽ പൊളിഞ്ഞ് വീഴാറായി അപകടാവസ്ഥയിൽ

തേഞ്ഞിപ്പലം: ചേളാരി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ചുറ്റുമതിൽ പൊളിഞ്ഞ് വീഴാറായി അപകട ഭീഷണി നേരിടുന്നതായ് ആക്ഷേപം. ഐഒസിയുടെ തെക്ക് ഭാഗത്ത് ലോറികൾ പാർക്കിംഗ് സ്ഥലത്തേക്ക് പ്രവേശിക്കുന്നിടത്താണ് ചുറ്റുമതിൽ അപകടാവ സ്ഥയിൽ നിൽക്കുന്നത്. താഴെ ചേളാരിയിൽ നിന്ന് ആലുങ്ങൽ റൂട്ടിൽ യാത്ര ചെയ്യുന്നവർ അധികമായി ഐ ഒ സി റോഡിനെയാണ് ആശ്രയിക്കുന്നത്. മതിലിന് ഇരുപത് അടിയിലധികം ഉയരമുണ്ട്. ഇതിന്റെ മധ്യഭാഗം റോഡിലേക്ക് തള്ളി ഇടിഞ്ഞ് വീഴാറായ അവസ്ഥയിലാണ്. ഈ ഭാഗത്തു കൂടിയാണ് ലോറികൾ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് കയറുന്നത്. തെക്ക് പടിഞ്ഞാറ് മൂലയിൽ മതിലിന് വിള്ളലും വന്നിട്ടുണ്ട്. ഏത് സമയവും മതിലിടിയാനുള്ള സഹചാര്യം നിലനിൽക്കു ന്നതിനാൽ വഴിയാത്രക്കാർക്ക് ജീവഹാനി സംഭവിക്കാൻ സാധ്യതയുള്ളതായ് നാട്ടുകാർ ആവലാതിപ്പെടുന്നു. ഇക്കാര്യം പഞ്ചായത്ത്, ഐഒസി എന്നീ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും നടപടിയുണ്ടാ യിട്ടില്ലെന്ന് നാട്ടുകാർ ആക്ഷേപിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മതിലിൻ്റെ ബലക്ഷയം പരിശോധിച്ച് ബലപ്പെടുത്താൻ ഐ ഒ സി അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689