1470-490

ഗ്രാമസേവാ കേന്ദ്രം ഓഫീസ് ഉദ്ഘാടനവും ഉപഹാര സമർപ്പണവും

വേലായുധൻ പി. മൂന്നിയൂർ

ജന സേവാകേന്ദ്രം തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത് ഉത്ഘാടനം ചെയ്യുന്നു

തേഞ്ഞിപ്പലം: ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ പി.വി ജാഫർ സിദ്ദീഖിൻ്റെ മേൽനോ ട്ടത്തിൽ വാർഡിലെ ജനങ്ങൾക്കായുള്ള സേവന കേന്ദ്രമായ ഓഫീസ് ഉത്ഘാടനവും നേപ്പാളിൽ വെച്ച് നടക്കുന്ന ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ബെയ്സ് ബോൾ ഇന്ത്യൻ ടീമംഗങ്ങളായി തെരഞ്ഞെടുത്തവർക്കുള്ള അനുമോദനവും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. വിജിത്ത് ഉദ്ഘാ ടനം ചെയ്തു. വാർഡിലെ വിദ്യാഭ്യാസ കായിക സേവനമേഖലയിൽ മികച്ച വ്യക്തിത്വങ്ങളെ ആദരിക്കലും നടന്നു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശരീഫ അസീസ്, എം. നാരായണൻകുട്ടി നായർ, പി.വി. ഹുസ്സൈൻ, കെ. മുഹമ്മദ് ബാബു, എം. ഹസ്സൻകോയ മാസ്റ്റർ, കെ.എൻ.സൈതലവി, വി.പി. വേണുഗോപാൽ, ബാവഹാജി, ബിജു അബ്രഹാം മാസ്റ്റർ, പി.വി. മൊയ്തീൻ കോയ, പ്രഭാവതി ടീച്ചർ, കെ. സുബൈർ എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,531,650Deaths: 525,242