1470-490

മുണ്ടപ്പലം സ്വദേശി സൗദിയിലെ സാംതയില്‍ മരിച്ചു

ജിദ്ദ:കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി പരേതനായ കൊടവണ്ടി മമ്മദിന്റെ മകന്‍ കൊടവണ്ടി സിദ്ധീഖ് (49) സൗദിയിലെ ജിസാനിന് അടുത്ത് സാംതയില്‍ മരണപ്പെട്ടു.സ്വകാര്യ ഹോട്ടല്‍ ജീവനക്കാരനായ ഇദ്ദേഹം ജോലിക്ക് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരുടെ അന്വേഷണത്തിലാണ് താമസ സ്ഥലത്ത് മരണപ്പെട്ട രീതിയില്‍ കണ്ടെത്തിയത് ഉറക്കത്തില്‍ സംഭവിച്ച സൈലന്റ് അറ്റാക്കാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മാതാവ് ആയമ്മ, ഭാര്യ അസ്മാബി, മൂന്ന് മക്കള്‍.സാംത ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സൗദിയില്‍ തന്നെ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530