1470-490

കുന്നപ്പിള്ളി എസ്എന്‍യുപി സ്‌കൂള്‍ ശുചീകരിച്ചു

എഫ്എസ്ഇടിഒ മേലൂര്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ കുന്നപ്പിള്ളി ആശാന്‍ മെമ്മോറിയല്‍ വായനശാല, ഏകത പുരുഷ സംഘം, ആര്‍ആര്‍ടി എന്നിവരുടെ സഹകരണത്തോടെ കുന്നപ്പിള്ളി എസ്എന്‍യുപി സ്‌കൂള്‍ ശുചീകരിക്കുന്നു

മേലൂര്‍: എഫ്എസ്ഇടിഒ മേലൂര്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ കുന്നപ്പിള്ളി ആശാന്‍ മെമ്മോറിയല്‍ വായനശാല, ഏകത പുരുഷ സംഘം, ആര്‍ആര്‍ടി എന്നിവരുടെ സഹകരണത്തോടെ കുന്നപ്പിള്ളി എസ്എന്‍യുപി സ്‌കൂള്‍ ശുചീകരണം നടത്തി. ശുചീകരണം മേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത ഉദ്ഘാടനം ചെയ്തു.
കേരള എന്‍ജിഒ യുണിയന്‍ ചാലക്കുടി ഏരിയ ജോയിന്റ് സെക്രട്ടറി സ.മഞ്ചേഷ് കെ.എം അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ ബിബിന്‍ രാജ്,സ്‌കൂള്‍ പ്രധാനധ്യാപിക സുധ എ.പി സംസാരിച്ചു.പിഎസ്‌സി എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി ലിജോ, ദേവസ്വം എംപ്ലോയീസ് വൈസ് പ്രസിഡന്റ് സ.ഉല്ലാസ് പി എകെഎസ്ടിഎ പ്രതിനിധി ഡെയിനി ടീച്ചര്‍,എന്‍ജിഒ സഖാക്കളായ പ്രിയ പി,സുനില്‍ കെ.എന്‍,ഷിന്‍സ് വി എസ് അജിത് വി.എം എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ 38 പേര്‍ പങ്കെടുത്തു.തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് സാനിറ്റൈസര്‍, മാസ്‌ക് എന്നിവ സ്‌കൂള്‍ തുറക്കുമ്പോള്‍ നല്‍കുന്നതാണെന്ന് അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530