1470-490

പീഡനകേസില്‍ ഒളിവില്‍ പോയ യുവാവ് പിടിയില്‍

ചാലക്കുടി: നവമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കിയ പ്രതി ഒളിവില്‍ കഴിയുന്നതിനിടെ പിടിയില്‍. പരിയാരം കൊന്നക്കുഴി കൂനന്‍ വീട്ടില്‍ ഡാനിയേല്‍ ജോയി (23) ആണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ളസംഘമാണ് ബാംഗ്ലൂരിലെ കോറമംഗലയില്‍ നിന്നും പ്രതിയെ പിടികൂടിയത്.
പെണ്‍കുട്ടിയെ പ്രലോഭിപിച്ച് മാതാപിതാക്കളില്ലാത്തതക്കം നോക്കി കൊന്നക്കുഴിയിലെ വീട്ടിലെത്തിച്ച് പീഡനത്തിനിരയാക്കുകയും പിന്നീട് ആന്ധ്രപ്രദേശിലേക്ക് കടക്കുകയുമായിരുന്നു. ഡാനിയല്‍ ചതിച്ചതാണെന്ന് മനസിലാക്കിയ പെണ്‍കുട്ടി തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
ചാലക്കുടി സ്റ്റേഷനില്‍ എത്തിച്ച് വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം നിഷേധിച്ച ഡാനിയല്‍ ശാസ്ത്രീയമായ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. ആന്ധ്രപ്രദേശിലേക്ക് കടന്ന ശേഷം ഫോണും സിം കാര്‍ഡുകളും ഉപേക്ഷിച്ച് തമിഴ് നാട്ടിലെത്തി. അവിടന്ന് കര്‍ണ്ണാടകത്തിലേക്കും പിന്നീടാണ് ബാംഗ്ലൂരിലെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനക്കുശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് തൃശൂരിലെ ജയിലിലേക്കയച്ചു.
ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എസ്. സന്ദീപ്, അഡീഷണല്‍ എസ്ഐ സജി വര്‍ഗീസ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, എ.യു. റെജി, ബിനു എം.ജെ., ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഷീജ കെ.ടി., എന്നിവരടങ്ങിയ സംഘമാണ് ഡാനിയേലിനെ പിടികൂടിയത്.

Comments are closed.

x

COVID-19

India
Confirmed: 34,572,523Deaths: 468,554