1470-490

ലയണ്‍സ് ക്ലബ്ബ് ഓഫ് കതിരൂര്‍ചാപ്റ്റര്‍

ഷാജി പ്രകാശ്(പ്രസിഡന്റ്)
വിനില്‍കുമാര്‍(സെക്രട്ടറി)
അഡ്വ:യു.ഗീത(ട്രഷറര്‍)

തലശേരി: ലയണ്‍സ് ക്ലബ്ബ് ഓഫ് കതിരൂര്‍ചാപ്റ്റര്‍ രൂപീകരിച്ചു.തലശ്ശേരി സിറ്റി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ലയണ്‍സ് ക്ലബ്ബ് ഓഫ് കതിരൂര്‍ രൂപീകരിച്ചത്.തലശ്ശേരി ലയണ്‍സ് ക്ലബ്ബ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ വെച്ചു പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. പ്രസിഡന്റായി ഷാജി പ്രകാശും, സെക്രട്ടറിയായി വിനില്‍ കുമാറും ട്രഷററായി അഡ്വക്കേറ്റ് യു.ഗീതയും ചുമതലയേറ്റു.ലയണ്‍സ് ഡിസ്ട്രിക് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. ലയണ്‍സ് ക്ലബ്ബ് ഓഫ് കതിരൂര്‍ ന്റെ, ആദ്യത്തെ സര്‍വ്വീസ് പ്രൊജക്റ്റ് കതിരൂരിലെ ശശിധരന്‍ എന്ന നിര്‍ധനനായ കാന്‍സര്‍ രോഗിക്ക് 10000 രൂപ ധനസഹായം നല്‍കി.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790