1470-490

മദ്രസ്സ വിദ്യാര്‍ത്ഥിയെ ആക്രമിച്ച സംഭവം:
എസ്ഡിപിഐ പ്രതിഷേധിച്ചു

എസ്ഡിപിഐ നടത്തിയ പ്രതിഷേധപ്രകടനം

പരപ്പനങ്ങാടി: മദ്രസ്സ വിദ്യാര്‍ത്ഥിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി.ചെട്ടിപ്പടി കുപ്പി വളവില്‍ ഇന്നലെ രാവിലെ രാവിലെയാണ് സംഭവം.
മദ്രസ്സ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ചെമ്മല റഷീദിന്റെ മകന്‍ ഖാജയെ ആര്‍.എസ്സ്.എസ് പ്രവര്‍ത്തകനായ തുന്നര് കണ്ടി രാമനാഥന്‍ അടിച്ച് പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഉത്തരേന്ത്യന്‍ രീതിയില്‍ ഭീതി പരത്തി ഭയപെടുത്താനുള്ള നീക്കമാണ് ഇത്തരം സംഭവത്തിലൂടെ പുറത്ത് വരുന്നതെന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ പറഞ്ഞു.നേരത്തെ ബാബരി പള്ളി തകര്‍ക്കാന്‍ കര്‍സേവക്കടക്കം പങ്കെടുത്ത തുന്നര്കണ്ടി രാമനാഥനെ വെള്ളപൂശി സംഘ് പ്രവര്‍ത്തകനല്ലന്ന് വരുത്തി തീര്‍ക്കാനും, സംഭവത്തെ നിസ്സാരവത്കരിക്കാനും പോലീസ് നടത്തുന്ന പ്രവര്‍ത്തനം അപകടകരമാണന്നും കുറ്റവാളിയെ ജയിലിലടക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപെട്ടു.
ഇതിനിടെ ഇയാള്‍ സംഘ് പരിവാറുമായി ബന്ധമില്ലന്ന തരത്തിലുള്ള പ്രചരണം ശക്തമാവുന്നതിനിടെ ബി.ജെ.പി നേതാക്കള്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ കുട്ടിയുടെ വീട്ടിലെത്തിയതായി ബന്ധുക്കള്‍ പറഞ്ഞു. മതവിദ്വേശം പരത്തുന്ന പ്രവര്‍ത്തനം നടത്തിയ പ്രതിയുടെ നടപടി നിസ്സാരവത്ക്കരിക്കുന്ന നയമാണ് പോലീസ് അടക്കം സ്വീകരിക്കുന്നതന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.പ്രതിഷേധ പ്രകടനത്തിന് മുന്‍സിപ്പല്‍, ബ്രാഞ്ച് ഭാരവാഹികള്‍ നേതൃത്വം നല്‍കി.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790