1470-490

വിദ്യാര്‍ത്ഥിയെ അക്രമിച്ച സംഭവം: ആര്‍എസ്എസുകാരന്‍
മാനസിക രോഗിയെന്ന് പോലീസ്

പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പി വളവില്‍ മദ്രസ്സ വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മാനസിക രോഗിയെന്ന് പോലീസ് നിസാര വകുപ്പ് ചുമത്തി പ്രതിയെ പുറത്ത് വിട്ടു.
ഇന്നലെ രാവിലെയാണ് മദ്രസ്സ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെ ചെട്ടിപ്പടി കുപ്പിവളവിലെ ചെമ്മല റഷീദിന്റെ മകന്‍ ഖാജയെ ആര്‍.എസ്സ്.എസ്. പ്രവര്‍ത്തകനായിരുന്ന തു ന്നര് കണ്ടി രാമനാഥന്‍ പ്രകോപനം ഒന്നുമില്ലാതെ ആക്രമിച്ചത്.
നടന്ന് വരികയായിരുന്ന കുട്ടിയുടെ എതിര്‍വശം ബൈക്ക് നിറുത്തി ആക്രമിച്ചതിനെ തുടര്‍ന്ന് നിലത്ത് മറിഞ്ഞ് വീഴുകയും, കണ്ണിന് ക്ഷതം ഏല്‍ക്കുകയും, ചെയ്തന്ന് കാണിച്ച് പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയിരുന്നു.തുടക്കത്തില്‍ തന്നെ ആക്രമിയെ സഹായിക്കുന്ന നയങ്ങളാണ് പരപ്പനങ്ങാടി പോലീസ് സ്വീകരിച്ചത്.
പ്രതി ആര്‍.എസ്.എസ് കാരനല്ലന്നും, ബൈക്കില്‍ യാത്ര ചെയ്യവെ കൈയ്യ് തട്ടിയതാണന്ന തരത്തിലുള്ള പ്രചരണത്തിന് സഹായകമാവുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചത്.
മാത്രമല്ല പ്രദേശത്തെ ബി.ജെ.പി.നേതാക്കളെ ഇരയുടെ വീട്ടിലെത്തി സമര്‍ദ്ധത്തിലാക്കി ഭയപ്പെടുത്താനുള്ള ശ്രമവും നടത്തിയതായുള്ള ആരോപണം ശക്തമാണ്. രാവിലെ നല്‍കിയ പരാതിയില്‍ ശക്തമായ കേസ്സെടുത്ത് നടപടി സ്വീകരിക്കുന്നതിന് പകരം കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് പരപ്പനങ്ങാടി സി.ഐ.ഹണി കെ ദാസ് നടത്തിയതെന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ ആരോപിക്കുന്നു. അയോദ്ധ്യയില്‍ കര്‍സേവ ക്ക് അടക്കം പങ്കെടുത്ത രാമനാഥനെ അക്രമത്തിന്റെ പേരില്‍ നിസ്സാര വകുപ്പ് ചാര്‍ത്തി കസ്റ്റഡിയിലെടുത് രാത്രി ഒന്‍പതിന് ശേഷം പോലീസ് സ്റ്റേഷനില്‍ നിന്ന് പുറത്ത് വിട്ടു.
സൗഹാര്‍ദ്ധ അന്തരീക്ഷത്തില്‍ കഴിയുന്ന പ്രദേശത്ത് ഭീതി പരത്തി സാമുധായിക ധ്രുവീകരണം നടത്താന്‍ ശ്രമിച്ച പ്രതിക്ക് മാനസിക രോഗപട്ടം ചാര്‍ത്തി രക്ഷപെടുത്തിയത് പ്രതിഷേധത്തിനിടയാക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ വഴി തടസ്സപ്പെടുത്തി പ്രശ്‌നം സൃഷ്ടിച്ചതിന് ഇയാള്‍ക്കെതിരെ പരപ്പനങ്ങാടി പോലീസില്‍ പരാതിപ്പെട്ടിരുന്നു. അക്രമികളായ സംഘ് പരിവാര്‍ പ്രവര്‍ത്തകരെ മാനസിക രോഗികളാക്കി മാറ്റി രക്ഷപ്പെടുത്തുന്ന പോലീസിന്റെ നയങ്ങള്‍ അപകടം ചെയ്യുമെന്നും, മദ്രസ്സ വിദ്യാര്‍ത്ഥിയെ ആക്രമിച്ച പ്രതിയെ പുറത്ത് വിട്ട പരപ്പനങ്ങാടി സി.ഐയുടെ നടപടി സംഘ് പരിവാര്‍ ദാസ്യവേലയാണന്ന് എസ്.ഡിപി.ഐ. മുന്‍സിപ്പല്‍ കമ്മറ്റി ആരോപിച്ചു.
ആര്‍.എസ്.എസിന്റെ അക്രമത്തിന് ഇരകളാക്കപ്പെടുന്നവരെ ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള നീക്കം നടക്കില്ലന്നും ഇതിനെതിരെ പ്രതിഷേധിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സിദ്ധീഖ്, യാസര്‍ അറഫാത്ത്, റൗഫ് സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790