1470-490

കെഎസ്ആര്‍ടിസി ജീവനക്കാര്‍ നവം.5ന് പണിമുടക്കുന്നു

കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ

തൃശൂര്‍: കെഎസ്ആര്‍ടിസിയില്‍ അടിയന്തിരമായി ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് എന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ നവം.5ന് സംസ്ഥാന വ്യാപകമായി 24 മണിക്കൂര്‍ പണിമുടക്ക് നടത്തും.അതിന് മുന്നോടിയായി സംഘടനം പ്രതിഷേധ ധര്‍ണ നടത്തി.
2012ല്‍ നിലവില്‍ വന്ന സേവനവേതന കരാറിന്റെ കാലാവധി 2016ല്‍ അവസാനിച്ചിട്ടും നാളിതുവരെ പരിഷ്‌കരിച്ചിട്ടില്ല.ഈ കാലയളവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ശമ്പള പരിഷ്‌കരണം നടപ്പാക്കിയിട്ടുണ്ട്.കെഎസ്ആര്‍ടിസി ജീവനക്കാരോടുള്ള വിവേചനം അവസാനിപ്പിച്ച്, ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങളും, ജനാധിപത്യ രീതിയിലുള്ള സഹന സമരങ്ങളും നടത്തിയിട്ടും സര്‍ക്കാര്‍ ഭാഗത്തു നിന്നും ഈ കാര്യത്തില്‍ ആശാവഹമായ ഒരു നടപടിയും ഉണ്ടായിട്ടില്ല.
കഴിഞ്ഞ 6 വര്‍ഷത്തിനിപ്പുറം ആകെ വാങ്ങിയത് 106 ബസുകള്‍ മാത്രമാണെന്നത് പൊതുഗതാഗതത്തിന്റെ ഇടതു നയം വ്യക്തമാക്കുന്നു.ബസുകള്‍ വാടകക്ക് എടുത്ത് കോടികള്‍ നഷ്ടപ്പെടുത്തി.ഇത്തരം ഉന്‍മൂലന നയങ്ങള്‍ക്ക് തൊഴിലാളികള്‍ പിന്തുണ നല്‍കിയില്ലെങ്കില്‍ ശമ്പളമില്ലെന്ന ധാര്‍ഷ്ട്യം ഇനിയും അംഗീകരിക്കാന്‍ ആവില്ല.
ശമ്പള പരിഷ്‌കരണം നടപ്പാക്കുക.,’പാര്‍ക്ക് ‘ബസുകള്‍ എല്ലാം നിരത്തില്‍ ഇറക്കി യാത്രാക്ലേശം പരിഹരിക്കുക,.പെട്രോളിയം ഉല്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക,കെഎസ്ആര്‍ടിസിക്കുള്ള ഡീസലിന്റെ അമിത നികുതി ഒഴിവാക്കുക,ആശ്രിത നിയമനം പുന:രാരംഭിക്കുക,നിയമ വിരുദ്ധമായ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അവസാനിപ്പിക്കുക,പ്രമോഷന്‍ അനുവദിക്കുക,ഗവ.ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 5ലെ പണിമുടക്ക്.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790