1470-490

അറിവിന്റെ നിറകുടമായ്
രാമനാട്ടുകര വിദ്യാഭവന്‍ കേന്ദ്ര

വേലായുധന്‍ പി.മൂന്നിയൂര്‍

തേഞ്ഞിപ്പലം:2001 ഫെബ്രുവരി ഒന്നിനാണ് രാമനാട്ടുകരയില്‍ ഭാരതീയ വിദ്യാഭവന്‍ കേന്ദ്ര ആരം ഭിച്ചത്. ഇപ്പോള്‍ ഈ കേന്ദ്ര യുടെ കീഴില്‍ ഭവന്‍സ് വിദ്യാമന്ദിര്‍ എന്നപേരില്‍ കിന്റര്‍ ഗാര്‍ട്ടനും ഭവന്‍സ് വിദ്യാശ്രം എന്ന പേരില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളുള്ള സീനിയര്‍ സെക്കന്‍ഡറി സ്‌കൂളും ഭവന്‍സ് രാമകൃ ഷ്ണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ എന്നപേരില്‍ ബി എഡ് കോളേജും, ഭവന്‍സ് എന്‍ എ പല്‍ക്കി വാലഅക്കാദമി ഫോര്‍ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് എന്നപേരില്‍ ലോകോളേജും പ്രവര്‍ത്തിച്ചു വരുന്നു.
കോഴിക്കോട് ,മലപ്പുറം ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം നല്‍കണമെന്ന ലക്ഷ്യത്തോടെ 2001-ല്‍ എല്‍കെജി മുതല്‍ ആറാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ ആരംഭിച്ചു.2006 മാര്‍ച്ച് മാസത്തില്‍ ആദ്യ പത്താംക്ലാസ് ബാച്ച് പരീക്ഷ എഴുതി.എല്‍കെജിയിലേക്ക് അടുത്തവര്‍ഷത്തേക്കുള്ള
രജിസ്‌ട്രേഷന്‍ നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്നതാണ്.
ഭാരതീയ വിദ്യാഭവന്റെ ആദ്യ ബിഎഡ് കോളേജ് 2005-ല്‍ ഭവന്‍സ് രാമകൃഷ്ണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ എന്നപേരില്‍ പ്രവര്‍ത്തനമാരംഭിച്ചു .ഇവിടെ ഇംഗ്ലീഷ് , ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, മാത്തമാറ്റിക്‌സ് എന്നീ ഓപ്ഷനുകളിലായി നൂറു സീറ്റുകളാണുള്ളത്.
ഭാരതീയ വിദ്യാഭവന്റെ ഇന്ത്യയിലെ തന്നെ ആദ്യത്തെ ലോ കോളജ് ഭവന്‍സ് എന്‍ എ പല്‍ക്കി വാല അക്കാദമി ഫോര്‍ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് എന്ന പേരില്‍ 2012 പ്രവര്‍ത്തന മാരംഭിച്ചു.അഞ്ചുവര്‍ഷം ബി ബി എ , എല്‍ എല്‍ ബി (ഓണേര്‍സ് ) , കോഴ്‌സ് മൂന്ന് ബാച്ച് പൂര്‍ത്തീകരിച്ചു.ഈ കോളേജിലെ ആദ്യ ബാച്ചിലുള്ള കീര്‍ത്തി എന്ന വിദ്യാര്‍ഥിനിക്കായിരുന്നു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയു ടെ ഒന്നാം റാങ്ക്. തുടര്‍ന്നും കാലിക്കറ്റ് യൂണിവേഴ്‌സി റ്റിയുടെ ഉയര്‍ന്ന റിസല്‍ട്ട് കാഴ്ച വെക്കുവാന്‍ സാധിച്ചിട്ടു ണ്ട്.2021 – 22 വര്‍ഷത്തെ അഡ് മിഷനോടനുബന്ധിച്ചുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിരി ക്കുന്നു. നിലവിലെ കോവിഡ് സാഹചര്യത്തില്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനു പുറമേ 24 മണിക്കൂറും ക്ലാസുകള്‍ ലഭ്യമാക്കുന്നതിന് വേണ്ടി അനന്യസാധരണമായ വെബ് ക്ലാസുകളും
നല്‍കിവരുന്നുണ്ട്.എല്ലാ സ്ഥാപനങ്ങളുടെയും തുടക്കം മുതല്‍ ഇന്ന് വരെ മികച്ച റിസള്‍ട്ടിനുള്ള പ്രധാന കാരണം ഇവിടുത്തെ അധ്യാപക- അനധ്യാപകരുടെ മികവും അര്‍പ്പണബോധവുമാണ്.

Comments are closed.

x

COVID-19

India
Confirmed: 34,572,523Deaths: 468,554