1470-490

ഒക്ടോബര്‍ 19 ഇനി കാലിക്കറ്റിന്റെ കായികദിനം

ഒക്ടോബര്‍ 19 ഇനിമുതല്‍ എല്ലാവര്‍ഷവും കാലിക്കറ്റ് സര്‍വകലാശാലയുടെ കായികദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പന്ത് തട്ടുന്നു

വേലായുധന്‍ പി മൂന്നിയൂര്‍

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വ്വകലാശാല ഒക്ടോബര്‍ 19 ഇനിമുതല്‍ എല്ലാവര്‍ഷവും കാലിക്കറ്റ് സര്‍വകലാശാലയുടെ കായികദിനമായി ആചരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ചടങ്ങില്‍ പ്രഖ്യാപിച്ചു.1971 ഒക്ടോബര്‍ 19-നാണ് ആതിഥേയരായ കാലിക്കറ്റ് ആദ്യമായി അഖിലേന്ത്യാ അന്തസ്സര്‍വകലാശാല ഫുട്ബോള്‍ കിരീടം കരസ്ഥമാക്കുന്നത്.ആതിഥേയരായ കാലിക്കറ്റിന്റെ പ്രകടനം കേരളത്തിന് രാജ്യത്തിന്റെ കായികഭൂപടത്തില്‍ തന്നെ ഇടം നല്‍കിയതായി വി.സി. അഭിപ്രായപ്പെട്ടു.
22 അര്‍ജുന ജേതാക്കളും നാല് പദ്മശ്രീ ജേതാക്കളും ദ്രോണാചാര്യ അവാര്‍ഡും കാലിക്കറ്റിലെ താരങ്ങള്‍ നേടിയിട്ടുണ്ട്. നിരവധി താരങ്ങള്‍ ഒളിമ്പ്യന്മാരായുണ്ട്. കാലിക്കറ്റിന്റെ കായികനേട്ടങ്ങള്‍ വര്‍ധിപ്പിക്കാനും താരങ്ങളെയും പരിശീലകരെയും ഉചിതമായ രീതിയില്‍ ആദരിക്കാനും ഈ ദിനം ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയുടെ കായികനേട്ടങ്ങളുടെ നാള്‍വഴി അടയാളപ്പെടുത്തുന്നതിനായി സുവനീര്‍ പുറത്തിറക്കുന്ന കാര്യം സിന്‍ഡിക്കേറ്റ് പരിഗണിക്കുന്നതായി സിന്‍ഡിക്കേറ്റംഗം കെ.കെ. ഹനീഫ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 34,572,523Deaths: 468,554