1470-490

മദ്രസ്സ വിട്ട് വരുന്ന വിദ്യാര്‍ത്ഥിയെ
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആക്രമിച്ചു

പരപ്പനങ്ങാടി:മദ്രസ്സ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ആക്രമിച്ചതായി പരാതി.ചെട്ടിപ്പടി കുപ്പിവളവിലെ കീ ഴ്ച്ചിറ റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം. കുപ്പിവളവ് ചെമ്മല റഷീദിന്റെ മകന്‍ ഖാജ (14) നെ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ തുന്നര് കണ്ടി രാമനാഥന്‍ ബൈക്കിലെത്തി ആക്രമിച്ചെന്നാണ് പരാതി.
രാവിലെ 8.30 ഓടെ മദ്രസ്സ വിട്ട് വരുമ്പോള്‍ ബൈക്ക് കുട്ടിക്കരികെ നിറുത്തി യുവാവ് ആക്രമിച്ചതിനെ തുടര്‍ന്ന് കണ്ണിന് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി.ദിവസങ്ങള്‍ക്ക് മുന്നെ രാമനാഥനെതിരെ നാട്ടുകാര്‍ റോഡ് തടസ്സപെടുത്തി ഭീഷണിപെടുത്തിയതിന് പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 34,572,523Deaths: 468,554