1470-490

തിരൂർ വഴി മൈസൂർ സൂപ്പർ ഫാസ്റ്റ് ബുധനാഴ്ച മുതൽ.

മലപ്പുറം: പൊന്നാനി – തിരൂർ – മൈസൂർ സൂപ്പർഫാസ്റ്റ് നാളെ മുതൽ (20.10.2021) പുനരാരംഭിക്കും.
നീണ്ട ഇടവേളക്ക് ശേഷം ഇടക്ക് പുനരാരംഭിച്ചിരുന്നെങ്കിലും കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടക നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ വീണ്ടും സർവിസ് നിർത്തിവെക്കുകയായിരുന്നു.

തിരൂർ ഭാഗത്ത് നിന്നും മെഡിക്കൽ കോളേജിലടക്കം അതിരാവിലെ കോഴിക്കോടെത്തേണ്ട നിരവധി യാത്രക്കാർ ഈ ബസിനെ ആശ്രയിക്കാറുണ്ടായിരുന്നു.
പൊന്നാനി, തിരൂർ, താനൂർ, പരപ്പനങ്ങാടി തുടങ്ങിയ ഭാഗങ്ങളിൽ നിന്നും രാവിലെ വയനാട് ഭാഗത്തെത്തേണ്ട യാത്രക്കാർക്കും ഏറെ അനുഗ്രഹമാണ് ഈ ബസ്.
പ്രീമിയം ക്ലാസ് സർവ്വീസ് മാറ്റി നിർത്തിയാൽ കോഴിക്കോട് നിന്നും തിരൂരിലേക്കുള്ള ലാസ്റ്റ് ബസ് കൂടിയാണ് മൈസൂർ – തിരൂർ – പൊന്നാനി സൂപ്പർ ഫാസ്റ്റ്..

പൊന്നാനിയിൻ നിന്നും 04.00am
തിരൂർ 04.30am
താനൂർ 04.40am
പരപ്പനങ്ങാടി 04.50am
കോഴിക്കോട് 05.50am
സു.ബത്തേരി 08.20am
മൈസൂർ 11.58am

മൈസൂരിൽ നിന്നും 04:00 pm
സു.ബത്തേരി 07:00 pm
കൽപ്പറ്റ 08:00 pm
കോഴിക്കോട് 09:50 pm
തിരൂർ 11:20 pm
പൊന്നാനി 12:00 pm

കൂടുതൽ വിവരങ്ങൾക്ക് :
പൊന്നാനി: 0494 2666396
മൈസൂർ : 08212440124

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530