1470-490

അടിയന്തിര സാഹചര്യം നേരിടാന്‍ ചാലക്കുടി സജ്ജം: എംഎല്‍എ

ചാലക്കുടി:കനത്ത മഴയും ഡാമുകളില്‍ നിന്നുമുള്ള അധിക നീരൊഴുക്കും മൂലമുള്ള ഏത് അടിയന്തിര സാഹചര്യം നേരിടാനും ചാലക്കുടിയിലെ നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സര്‍വ്വസജ്ജരാണെന്ന് സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ അറിയിച്ചു.
നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ആശങ്കജനകമായ തരത്തില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയില്ലെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും യോഗം വിലയിരുത്തി.ആവശ്യമായ ഇടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്യാമ്പുകള്‍ സജ്ജീകരിക്കണമെന്നും നിര്‍ദേശം നല്‍കി.
ചാലക്കുടി നഗരസഭ പരിധിയിലെ വെള്ളപൊക്കഭീഷണി നേരിടുന്ന പ്രദേശത്തെ ജനങ്ങള്‍ക്കായി തിരുമാന്ധാംകുന്ന് ക്ഷേത്ര ഹാള്‍, കോട്ടാറ്റ് സ്‌കൂള്‍, വി.ആര്‍.പുരം ഹാള്‍ എന്നിവിടങ്ങളില്‍ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. മേലൂര്‍ ഗ്രാമ പഞ്ചായത്തിലെ വെള്ളം കയറാന്‍ സാധ്യതയുള്ള ഡിവൈന്‍ കോളനി, വെട്ടുകടവ് കോളനി എന്നിവിടങ്ങളിലെ മുഴുവന്‍ കുടുംബങ്ങളെയും ഡിവൈന്‍ സെന്ററിലേക്ക് സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചു. എളമ്പര കോളനി നിവാസികളെയും ക്യാമ്പിലേക്ക് മാറ്റാന്‍ നടപടിയെടുത്തു.
പരിയാരം പഞ്ചായത്തില്‍ രണ്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കൊന്നക്കുഴി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളും പരിയാരം സെന്റ് ജോര്‍ജ്ജ് സ്‌കൂളിലുമാണ് ക്യാമ്പുകള്‍ സജ്ജീകരിച്ചരിക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 34,580,832Deaths: 468,790